വനിതാ മതില്‍ വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാകും: യു.ഡി.എഫ്
കൊല്ലം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ പണവും സംവിധാനവും ഉപയോഗിച്ച് സംഘടിപ്പിക്കുന്ന വനിതാ മതില്‍ സാമുദായിക സ്പര്‍ദക്കും വര്‍ഗീയ ധ്രുവീകരണത്തിനും കാരണമാകുമെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്, ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ.സി രാജന്‍, ജില്ലാ കണ്‍വീനര്‍ ഫിലിപ് കെ. തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശബരിമലയിലെ യുവതീ പ്രവേശനമാണ് കാരണമെങ്കിലും അത് തുറന്നുപറയാന്‍ സര്‍ക്കാരിന് നട്ടെല്ലില്ല.
നവോത്ഥാന മതില്‍ കെട്ടാന്‍ ഇറങ്ങിയവര്‍ ഏതാനും ഹിന്ദു സംഘടനകളെ മാത്രമാണ് വിളിച്ചിട്ടുള്ളത്.
കേരളത്തിന്റെ നവോത്ഥാനത്തില്‍ എല്ലാ മതവിഭാഗങ്ങളിലും ഉള്‍പ്പെട്ടവരുടെ കൂട്ടായ്മയുണ്ട്.
നവോത്ഥാന മതില്‍ കെട്ടാന്‍ മുന്നില്‍ നില്‍ക്കുന്നവരില്‍ ബാബറി മസ്ജിദ് പൊളിക്കുന്നതിന് കര്‍സേവ നടത്തിയ ഹിന്ദു പാര്‍ലമെന്റ് നേതാവുണ്ട്. പമ്പയില്‍ സംഘര്‍ഷമുണ്ടാക്കുകയും അവിടെയെത്തിയ മാധ്യമപ്രവര്‍ത്തകയെപ്പോലും തടയുകയും ചെയ്തയാളാണ് ഹിന്ദുപാര്‍ലമെന്റ് നേതാവ്. പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ നരകിക്കുമ്പോഴാണ് സര്‍ക്കാര്‍ വനിതാ മതിലിനായി പണം ധൂര്‍ത്തടിക്കുന്നത്.
വനിതാ മതിലിനെതിരേ ജില്ലയില്‍ മണ്ഡലം തലത്തില്‍ യു.ഡി.എഫ് പദയാത്രകളും കാംപയിനുകളും നടന്നുവരുന്നതായും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."