ഡി.വൈ.എഫ്.ഐ പദയാത്ര: സമാപന സ്ഥലത്ത് വന്‍ സുരക്ഷയൊരുക്കി പൊലിസ്
നാദാപുരം: ഡി.വൈ.എഫ്.ഐ ഓഗസ്റ്റ് പതിനഞ്ചിന് സംഘടിപ്പിക്കുന്ന പ്രതിരോധ സംഗമത്തിന്റെ പ്രചാരണാര്‍ത്ഥം നാദാപുരം പഞ്ചായത്ത് കമ്മിറ്റി നടത്തിയ പദയാത്രയ്ക്ക് വന്‍ സുരക്ഷയൊരുക്കി പൊലിസ്.
നാല് എസ് .ഐമാരുടെ നേതൃത്വത്തില്‍ അന്‍പതിലധികം പൊലിസുകാരെയാണ് സ്ഥലത്ത് ഇറക്കിയത്. കഴിഞ്ഞയാഴ്ച ഹര്‍ത്താലിനെത്തുടര്‍ന്ന് മാറ്റിവെച്ച പദയാത്ര ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് നടത്തിയത്. സമാപന സമ്മേളനം എം.ഇ.ടി കോളജിന് താഴെ ടിപ്പു സുല്‍ത്താന്‍ റോഡിലാണ് നിശ്ചയിച്ചിരുന്നത് .
തൊട്ടടുത്തു തന്നെ പ്രവര്‍ത്തിക്കുന്ന ബി.ജെ.പി ഓഫിസിന്റെ സുരക്ഷക്കാണ് വന്‍ പൊലിസ് സംഘത്തെ ഇറക്കാന്‍ ഇടയാക്കിയത്. രണ്ടു മാസം മുന്‍പ് ഇവിടെ ഇരുപാര്‍ട്ടികളും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ബി.ജെ.പി ഓഫിസിനു നേരെ അക്രമം നടന്നിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്തു ഇപ്പോഴും പൊലിസ് കാവലുണ്ട്.
ചേലക്കാട് പൗര്‍ണമി വായനശാലക്കു സമീപം ഉച്ചക്ക് രണ്ടിന് ആരംഭിച്ച ജാഥ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. വി.പി രാജേഷ്, പി.കെ നിജേഷ്, ടി.പി വിനീഷ്, കെ.പി രാജന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."