HOME
DETAILS
MAL
മുത്വലാഖ് ബില്‍ വിവേചനപരം: നാഷനല്‍ മുസ്ലിം കൗണ്‍സില്‍
backup
December 29 2018 | 02:12 AM
കൊല്ലം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മുത്വലാഖ് ബില്‍ രാജ്യത്തെ മുസ്ലിം ജനവിഭാഗത്തോട് അനീതി കാട്ടുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് നാഷനല്‍ മുസ്ലിം കൗണ്‍സില്‍ (എന്‍.എം.സി) സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. എല്ലാ പൗരന്മാരെയും തുല്യമായി കാണേണ്ട ഭരണകൂടം രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന ബോധപൂര്‍വമായ നീക്കം നടത്തുന്നത് ആശാസ്യമല്ല.
സംസ്ഥാന പ്രസിഡന്റ് എ. റഹിംകുട്ടി അധ്യക്ഷനായി. ജെ.എം അസ്ലം, എം.ഇബ്രാഹിംകുട്ടി, പ്രൊഫ. അബ്ദുല്‍സലാം ഹാജി, എം. കോയാക്കുട്ടി, അഞ്ചല്‍ ഇബ്രാഹിം, അര്ത്തീയില് അന്‍സാരി, തോപ്പില്‍ ബദറുദ്ദീന്‍, കെ.യു മുഹമ്മദ് മുസ്തഫ, മൈലാപ്പൂര് അബ്ദുല്‍അസീസ്, നെടുമ്പന ജാഫര്‍, ചാത്തന്നൂര്‍ ബഷീര്‍, പി. നിസാമുദ്ദീന്‍, എസ്. സലാഹുദ്ദീന്, മാലുമ്മേല്‍ സലിം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."