HOME
DETAILS
MAL
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുല്ലമ്പാറ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
backup
December 29 2018 | 02:12 AM
വെഞ്ഞാറമൂട്: തൊഴിലുറപ്പ് കുടുബശ്രീ പ്രവര്‍ത്തകരെ ഭീക്ഷണിപ്പെടുത്തി വനിതാ മതിലില്‍ പങ്കെടുപ്പിക്കുന്നുവെന്നും, ക്ഷേമ പെന്ഷന് ലഭിക്കുന്നവരില്‍ നിന്ന് ഇതിനായി അനധികൃതമായി പണപ്പിരിവു നടത്തുന്നുവെന്നും ആരോപിച്ച് കോണ്‍ഗ്രസ് വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ജി. പുരുഷോത്തമന് നായരുടെ നേതൃത്വത്തില്‍ പുല്ലമ്പാറ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
വനിതാമതില്‍ നടക്കുന്ന ജനുവരി ഒന്നിന് എല്ലാ തൊഴിലുപ്പ് സൈറ്റുകളിലും പണി നടത്തുമെന്ന് സെക്രട്ടറിയുടെ ഉറപ്പിനെ തുടന്ന് ഒരു മണിക്കൂറോളം നീണ്ടുനിന്ന ഉപരോധം 5.30ഓടെ അവസാനിപ്പിച്ചു. ഉപരോധ സമരത്തില്‍ കോണ്‍ഗ്രസ് പുല്ലമ്പാറ മണ്ഡലം പ്രസിഡന്റ് രമേശന് നായര്‍, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ എം. അനില്‍കുമാര്‍, പിച്ചിമംഗലം നാസര്‍, തേമ്പാംമൂട് ഷമീര്‍, പാലം ഷിബു, യൂത്ത് കോണ്‍ഗ്രസ് നേതാവ് അംജത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."