HOME
DETAILS

ശാപമോക്ഷം കാത്ത് ഈരാറ്റിന്‍പുറം ടൂറിസം പദ്ധതി

  
backup
December 29 2018 | 03:12 AM

%e0%b4%b6%e0%b4%be%e0%b4%aa%e0%b4%ae%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%88%e0%b4%b0%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1

ബിനുമാധവന്‍


നെയ്യാറ്റിന്‍കര: നഗരസഭ പ്രദേശമായ പെരുമ്പഴുതൂര്‍ അരുവിപ്പുറത്തിന് സമീപത്തായി നെയ്യാറിനെ പ്രയോജനപ്പെടുത്തി ഈരാറ്റിന്‍പുറത്ത് ടൂറിസം പദ്ധതി നടപ്പിലാക്കുക എന്നത് വര്‍ഷങ്ങളായി അധികൃതരുടെ വാഗ്ദാനങ്ങളിലൊന്നായിരുന്നു.  എന്നാല്‍ ഈരാറ്റിന്‍പുറം ടൂറിസം പദ്ധതി വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുന്നതായി ഇപ്പോള്‍ ആക്ഷേപമുയരുന്നു. നെയ്യാറ്റിന്‍കര നഗരസഭയില്‍ മാറിമാറി വരുന്ന ഭരണകക്ഷികളുടെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നാണ് ഈരാറ്റിന്‍പുറത്തിനെ ടൂറിസം സെന്ററായി ഉയര്‍ത്തുക എന്നത്. ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നെയ്യാറിന്റെ തീരമായ ഈരാറ്റിന്‍ പുറത്തെ ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
1995 മുതലുള്ള പ്രദേശവാസികളുടെയും പൊതുജനങ്ങളുടെയും ആവശ്യമാണ് ഈ സ്വപ്ന പദ്ധതി. അത് യാഥാര്‍ഥ്യമാക്കുവാന്‍ ടൂറിസം ഡിപാര്‍ട്ട്‌മെന്റില്‍ നിന്നും 2.69 കോടി രൂപയും അനുവദിക്കുകയുണ്ടായി. അരുവിപ്പുറം-മാമ്പഴക്കര-പെരുങ്കടവിള പ്രദേശം ഉള്‍പ്പെടുത്തിയുള്ള ഒരു ബൃഹത്തായ ടൂറിസ്റ്റ് വില്ലേജ് പണിയാനാണ് ടൂറിസം വകുപ്പും പുരാവസ്തു വകുപ്പും ചേര്‍ന്ന് പദ്ധതിയിട്ടത്. നെയ്യാറ്റിന്‍കര താലൂക്കിലെ തന്നെ ചരിത്ര പ്രധാനമായ പാണ്ഡവന്‍ പാറയും നിരവധി ഗുഹാമുഖങ്ങളും സ്ഥിതി ചെയ്യുന്നതിന് സമീപത്താണ് പ്രസ്തുത ടൂറിസം പദ്ധതി ലക്ഷ്യമിട്ടത്. ചരിത്ര-ടൂറിസം വില്ലേജ് നിര്‍മാണത്തിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുരാവസ്തു വകുപ്പ് സര്‍ക്കാരില്‍ സമര്‍പ്പിക്കപ്പെട്ട പ്രോജക്ടില്‍ തുടര്‍നടപടികള്‍ ഒന്നുംതന്നെ കൈകൊണ്ടിട്ടില്ല എന്നാണ് പൊതുജനങ്ങള്‍ക്ക് പറയുവാനുള്ളത്. നിരവധി ചരിത്ര പ്രാധാന്യമുള്ള വസ്തുതകള്‍ നിലകൊള്ളുന്ന നെയ്യാറ്റിന്‍കരയില്‍ ഈരാറ്റിന്‍പുറം ടൂറിസം പദ്ധതിക്ക് പ്രസക്തി ഏറുമെന്നുളള കാര്യത്തില്‍ ഒട്ടുംതന്നെ സംശയമില്ല. അമ്പൂരിയിലെ കോട്ടാമ്പുറം, ദ്രവ്യപ്പാറ, കുരിശുമല താഴ്‌വരകളിലെ ഗുഹാമുഖങ്ങള്‍, കൊണ്ടകെട്ടി മലനിരകളിലെ കൂറ്റന്‍ ഗുഹകളും ഈരാറ്റിന്‍പുറത്ത് നിന്നും വിദൂരത്തിലല്ല. കുന്നത്തുമലയിലും പാണ്ഡവന്‍പാറയിലും മലയടി മലമുകളിലും കാണുന്ന ഗുഹാമുഖങ്ങള്‍ ഭാവിയില്‍ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് മുതല്‍കൂട്ടാവും. ഈരാറ്റിന്‍പുറം ടൂറിസം പദ്ധതി നടപ്പിലാകുന്നതോടുകൂടി സഞ്ചാരികളുടെയും ചരിത്ര വിദ്യാര്‍ഥികളുടെയും ഗവേഷകരുടെയും ആഗമനത്തിന് വേഗതയേറും.  ഈരാറ്റിന്‍പുറത്തിന് സമീപത്തുള്ള പാണ്ഡവന്‍പാറയില്‍ നിന്ന് കണ്ടെത്തിയ അതിപുരാതനമായ പാത്രങ്ങളും നാണയങ്ങളും ക്രിസ്തുവിന് മുന്‍പുള്ള ചരിത്ര കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്നു. പാണ്ഡവന്മാര്‍ വനവാസത്തിനിടയില്‍ ഇടത്താവളമായി ഉപയോഗിച്ചിരുന്ന ഗുഹയാണിവിടെ കാണുന്നതെന്നും കല്ലില്‍ തീര്‍ത്ത ശിലകളും കസേരകളും ഭീമന്റെ ചെയ്തികളാണെന്നും പഴമക്കാര്‍ പറയുന്നു. അതു കൊണ്ടാണ് ഈ മലനിരകള്‍ക്ക് പാണ്ഡവന്‍പാറ എന്ന പേര് ലഭിച്ചതെന്നാണ് ഐതീഹ്യം. നെയ്യാറ്റിന്‍കര നഗരസഭ എല്ലാ വര്‍ഷങ്ങളിലെയും ബഡ്ജറ്റില്‍ ഈരാറ്റിന്‍പുറം ടൂറിസം പദ്ധതിയ്ക്ക് ഫണ്ട് ഉള്‍പ്പെടുത്തുക പതിവാണ്. പ്രോജക്ടിന്റെ ഭാഗമായി ഈരാറ്റിന്‍പുറത്ത് ടൂറിസം കേന്ദ്രവും ബോട്ട് സര്‍വിസും റോപ്പ് വേയും നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. തുടര്‍ന്ന് സ്വകാര്യ വ്യക്തി പാട്ടത്തിന് വാങ്ങിയിരുന്ന നഗരസഭയുടെ ഭൂമി തിരിച്ചെടുത്ത് ടൂറിസം പ്രൊമോഷന്‍ കാണ്‍സിലുമായി ബന്ധപ്പെട്ട് പുതിയ പദ്ധതിക്ക് രൂപം നല്‍കുകയുമുണ്ടായി. ഏതായാലും പദ്ധതികള്‍ എല്ലാം തന്നെ ചുവപ്പുനാടയില്‍ കുടുങ്ങി ശ്വസം മുട്ടി കഴിഞ്ഞു കൂടുകയാണ്. ശാപമോക്ഷം കാത്ത് പൊതുജനങ്ങളും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം

Kerala
  •  3 months ago
No Image

ആധാര്‍കാര്‍ഡ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നു; ഭയപ്പെടുത്തി കവര്‍ന്നത് 49 ലക്ഷം രൂപ; രണ്ടു യുവതികള്‍ പിടിയില്‍

Kerala
  •  3 months ago
No Image

സുഭദ്ര കൊലപാതക കേസ്: ഒരാള്‍കൂടി കസ്റ്റഡിയില്‍ 

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് ക്ലാസ്മുറിയില്‍ വച്ച് പാമ്പുകടിയേറ്റു

Kerala
  •  3 months ago
No Image

കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കില്ല; ഉത്തരവ് പിന്‍വലിക്കാന്‍ ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  3 months ago
No Image

മദ്യനയ അഴിമതിക്കേസ്: സിബിഐ കേസിലും കെജ്‌രിവാളിന് ജാമ്യം, പുറത്തേക്ക് 

Kerala
  •  3 months ago
No Image

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

Kerala
  •  3 months ago
No Image

ഹിമാചല്‍ പള്ളി തര്‍ക്കം: സമാധാനവും സാഹോദര്യവും നിലനിര്‍ത്തും; കോടതി ഉത്തരവിട്ടാല്‍ പള്ളിയുടെ ഭാഗം പൊളിക്കാനും തയ്യാറെന്ന് മുസ്‌ലിം വിഭാഗം

National
  •  3 months ago
No Image

ഹിമാചലിലെ പള്ളി തര്‍ക്കം:  പ്രതിഷേധത്തിനിടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

National
  •  3 months ago
No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 months ago