വഴിയോര കച്ചവടക്കാര്‍ക്കെതിരേ നടപടി; പ്രതിഷേധ പ്രകടനം നടത്തി
പയ്യോളി: വഴിയോര കച്ചവടക്കാരെ നഗരസഭയും പൊതുമരാമത്ത് വകുപ്പും ചേര്‍ന്ന് ഒഴിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് വഴിയോര കച്ചവട തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) പയ്യോളി മേഖലാ കമ്മിറ്റിയുടെ നേതൃത്തില്‍ പയ്യോളി നഗരസഭാ മാര്‍ച്ച് നടത്തി. ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് നഗരസഭാ കവാടത്തിനരികെ റോഡില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച സമരക്കാര്‍ ഗതാഗതം തടസപ്പെടുത്തി.
മാര്‍ച്ച് കൊയിലാണ്ടി നഗരസഭാ മുന്‍ അധ്യക്ഷനും യൂനിയന്‍ ജില്ലാ ട്രഷററുമായ ടി.കെ ചന്ദ്രന് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു പയ്യോളി മേഖലാ സെക്രട്ടറി എന്‍.ടി രാജന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.കെ സുധീഷ്, സുനീര്‍ സംസാരിച്ചു.
പയ്യോളി: വഴിയോര കച്ചവടം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അവകാശമായി മാറിയിട്ടും തൊഴിലാളികളെ നിരന്തരം പീഡിപ്പിക്കുന്ന അധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ച് നാഷണല്‍ ഫുട്പാത്ത് ഉന്തുവണ്ടി പെട്ടിക്കട തൊഴിലാളി യൂനിയന്‍ (ഐ.എന്‍.ടി.യു.സി) പയ്യോളി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. എന്‍.എം മനോജ്, ഇ.കെ ശീതള്‍ രാജ്, കാസിം കാവില്‍, എം. മുസ്തഫ, മുനീര്‍, ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."