HOME
DETAILS
MAL
പ്രൊഫഷനല്‍ നാടക മത്സരത്തില്‍ കോഴിക്കോട് രംഗമിത്രയ്ക്ക് 10 അവാര്‍ഡുകള്‍
backup
December 29 2018 | 04:12 AM
വടകര: സി.സി.സി ഗുരുവായൂര്‍ സംഘടിപ്പിച്ച അഖില കേരള പ്രൊഫഷനല്‍ നാടക മത്സരത്തില്‍ കോഴിക്കോട് രംഗമിത്രയ്ക്ക് 10 അവാര്‍ഡുകള്‍ ലഭിച്ചു.
പ്രൊഫ. ജയകുമാര്‍ പള്ളിമണ്‍ രചനയും ജീവന്‍ കണ്ണൂര്‍ സംവിധാനവും നിര്‍വഹിച്ച 'നമ്മള്‍ നടന്ന വഴികള്‍' എന്ന നാടകത്തിനാണ് അവാര്‍ഡുകള്‍. മികച്ച സംഗീത സംവിധാനം-സെബി നായരമ്പലം, മികച്ച ഗാനരചന-ചെമ്പഴന്തി ചന്ദ്രബാബു, മികച്ച ഗായകന്‍-കലാഭവന്‍ ഡെന്‍സണ്‍, മികച്ച നാടക അവതരണം-കുളങ്ങര ഗോപാലന്‍, മികച്ച രണ്ടാമത്തെ നാടകം, രണ്ടാമത്തെ നാടക രചന, മികച്ച രണ്ടാമത്തെ സംവിധായകന്‍, മികച്ച രണ്ടാമത്തെ നടി-രജനി മേലൂര്‍, മികച്ച രണ്ടാമത്തെ നടന്‍-രാജു കോട്ടയം, മികച്ച രണ്ടാമത്തെ ഗായിക-അനുമരിയാ റോസ് എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍.
അവാര്‍ഡ് ദാന ചടങ്ങ് ഭാര്‍ഗവന്‍ പള്ളിക്കര ഉദ്ഘാടനം ചെയ്തു. അഡ്വ. വേലായുധന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."