കേരളാ അസോസിയേഷന് ഓഫ് പ്രൊഫഷനല്‍ സോഷ്യല്‍ വര്‍ക്കേഴ്സ് പൊതുയോഗം
കോട്ടയം: കേരളാ അസോസിയേഷന് ഓഫ് പ്രൊഫഷനല്‍ സോഷ്യല്‍ വര്‍ക്കേഴ്സ് (കെ.എ.പി.എസ്) കോട്ടയം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക പൊതുയോഗവും സോഷ്യല്‍ വര്‍ക്ക് ദമ്പതികളുടെ സംഗമവും നടത്തി.
കോട്ടയം ജീവാ കൗണ്‍സിലിങ് സെന്ററില്‍ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലില്‍ ഉദ്ഘാടനം ചെയ്തു.
ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ഐപ്പ് വര്‍ഗീസ് അധ്യക്ഷനായി. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സി.എം ജോര്‍ജ്, ഗവേണിങ് ബോഡി അംഗം സുശീല്‍ സാമുവല്‍, സെക്രട്ടറി ജെയിംസ് ഫിലിപ്പ് ആലപ്പാട്ട്, സോഷ്യല്‍ വര്‍ക്ക് ദമ്പതികളുടെ പ്രതിനിധികളായ ജോമോന്-റെനിമോള്‍, സി. ലീസാ എസ്.വി.എം, അസോസിയേഷന് വൈസ് പ്രസിഡന്റ് ബിനോയി കട്ടയില്‍ സംസാരിച്ചു.
പ്രൊഫഷനല്‍ സോഷ്യല്‍ വര്‍ക്കിന് ആരോഗ്യവിദ്യാഭ്യാസ മേഖലകളിലുള്ള പ്രാധാന്യത്തെക്കുറിച്ച് സിമ്പോസിയവും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."