ജില്ലയിലെ ബാങ്കുകള്‍ വായ്പ അനുവദിച്ചത് 8129.61 കോടി
കോഴിക്കോട്: 2018-19 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം അര്‍ധവര്‍ഷം അവസാനിച്ച സെപ്റ്റംബര്‍ 30ലെ കണക്കനുസരിച്ച് ജില്ലയിലെ ബാങ്കുകള്‍ വായ്പയായി അനുവദിച്ചത് 8129.61 കോടി രൂപ. കൃഷിയാവശ്യത്തിനു 3364.91 കോടി, വ്യാപാര വ്യവസായ സംരംഭങ്ങള്‍ക്ക് 1003.73 കോടി രൂപ, ഭവനവായ്പ, വിദ്യാഭ്യാസ എന്നിവയ്ക്കായി 1016.95 കോടി രൂപ എന്നിങ്ങനെ വിതരണം ചെയ്തു. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് മാത്രം 5385.59 കോടി രൂപ ഈ കാലയളവില്‍ വായ്പ അനുവദിച്ചു. ജില്ലയിലെ വായ്പാ നിക്ഷേപാനുപാതം 83 ശതമാനമെത്തിയിട്ടുണ്ട്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ബാങ്കുകളില്‍ വായ്പ പുനഃക്രമീകരണത്തിനായി ലഭിച്ച മുഴുവന്‍ അപേക്ഷകളും പരിഗണിച്ച് 107.66 കോടി രൂപ നല്‍കി. പ്രളയ ബാധിതര്‍ക്ക് നവംബര്‍ മാസം വരെ 27.16 കോടി രൂപ പുതിയ വായ്പ അനുവദിച്ചു. ജില്ലയിലെ 598 കുടുംബശ്രീ യൂനിറ്റുകള്‍ക്കായി 17.65 കോടി രൂപ ആര്‍.കെ.എല്‍.എസ് പദ്ധതി പ്രകാരം വായ്പ അനുവദിച്ചിട്ടുണ്ട്. യോഗത്തില്‍ നബാര്‍ഡ് തയാറാക്കിയ ജില്ലയുടെ 2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊട്ടന്‍ഷ്യല്‍ ലിങ്ക്‌സ് പ്ലാന്‍ കലക്ടര്‍ സാംബശിവറാവു പ്രകാശനം ചെയ്തു. ഹോട്ടല്‍ മലബാര്‍ പാലസില്‍ നടന്ന ജില്ലാതല ബാങ്കിങ് അവലോകന സമിതിയില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."