മേഖലാ സ്റ്റേഷനറി ഓഫിസ് കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിപക്ഷവും ആത്മാര്‍ഥതയോടെയാണു പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചക്കരോത്ത്കുളം സ്റ്റേഷനറി വകുപ്പിന്റെ കോഴിക്കോട് മേഖലാ സ്റ്റേഷനറി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സിവില്‍ സര്‍വിസ് കാര്യക്ഷമമാകുന്നതിനു ജീവനക്കാരുടെ സംഘടനകള്‍ നല്ല പങ്ക് വഹിക്കുന്നുണ്ട്. പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഫയലില്‍ വേഗത്തില്‍ തീരുമാനമുണ്ടാകണം. അതിനാവശ്യമായ ഭൗതികസാചര്യവരും ഒരുക്കുന്നതില്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. ഭൂരിപക്ഷം ജീവനക്കാരുടെയും പ്രവര്‍ത്തനം മെച്ചപ്പെട്ടതാണ്. എന്നാല്‍ അപൂര്‍വം ചില ജീവനക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും ഇതു നിസാരമായി കാണാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം സുതാര്യമായി ലഭിക്കുന്നതിനാണ് ഇ ഫയലിങ് സംവിധാനം ഏര്‍പ്പെടുത്തിയത്. ഫയല്‍ കൈകാര്യം ചെയ്യുന്നത് കാര്യക്ഷമമാക്കുന്നതിന് ഇതോടൊപ്പം തന്നെ ബയോ മെട്രിക് അറ്റന്‍ഡന്‍സ് സംവിധാനവും വ്യാപിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. പ്രളയകാലത്ത് സര്‍ക്കാര്‍ സര്‍വിസ് മേഖല അത്യന്തം ഉണര്ന്നാണു പ്രവര്‍ത്തിച്ചത്. സ്റ്റേഷനറി ഓഫിസുകളില്‍ ഏര്‍പ്പെടുത്തിയ ഇ-ഓഫിസ് സംവിധാനം നടപ്പാക്കുന്നത് വൈകാതെ പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി ജി. സുധാകരന് അധ്യക്ഷനായി. മന്ത്രി എ.കെ ശശീന്ദ്രന് ഇ-ഓഫിസ് ഉദ്ഘാടനം ചെയ്തു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് മുഖ്യാതിഥിയായിരുന്നു. സ്റ്റേഷനറി കണ്ട്രോളര് സി. ശ്യാമളവല്ലി ആമുഖപ്രഭാഷണം നടത്തി. ജി.എസ് ദിലീപ് ലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പി. മോഹനന് മാസ്റ്റര്‍, കെ. ലോഹ്യ, മാധവന്, സി. സത്യചന്ദ്രന് സംബന്ധിച്ചു. ജില്ലാ പൊലിസ് മേധാവി എസ്. കാളിരാജ് മഹേഷ്കുമാര്‍, പി. ഗോകുല്‍ദാസ്, കെ.കെ മുരളീധരന് സംബന്ധിച്ചു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ സ്വാഗതവും അസി. സ്റ്റേഷനറി കണ്ട്രോളര് കെ.എസ് രമേഷ്കുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."