മുക്കം കടവ് ശുചീകരണ യജ്ഞം നാളെ
മുക്കം: പ്രളയത്തെതുടര്‍ന്ന് മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയ മുക്കം കടവ് ഉപയോഗ യോഗ്യമാക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ശുചീകരണയജ്ഞം നാളെ രാവിലെ ഏഴിന് ആരംഭിക്കും. ഐഡിയല്‍ റിലീഫ് വിങ്, ചേന്ദമംഗലൂര്‍ സോഷ്യല്‍ സര്‍വിസ് വിങ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശുചീകരണം നടക്കുക. വെള്ളപ്പൊക്ക സമയത്ത് വെന്റ്‌പൈപ്പ് പാലത്തിന്റെ ദ്വാരങ്ങള്‍ അടച്ചുകളഞ്ഞ വലിയ മരങ്ങള്‍, ചപ്പുചവറുകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്ത് ഇരുവഴിഞ്ഞിപ്പുഴയുടെ സുഗമമായ ഒഴുക്ക് പുനഃസൃഷ്ടിക്കുകയും പരിസ്ഥിതി സംരക്ഷണ അവബോധം സമൂഹത്തിന് പകര്‍ന്നു നല്‍കുകയുമാണ് ജനകീയ സേവന പ്രവര്‍ത്തനം കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുക്കം നഗരസഭ ചെയര്‍മാന്‍ വി. കുഞ്ഞന്‍, കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ്, വി.പി ബഷീര്‍, വി. കുഞ്ഞാലി, മുക്കം മുഹമ്മദ്, എന്‍.കെ അബ്ദുറഹ്മാന്‍, പി.കെ.സി മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് മുട്ടേത്ത്, വി.കെ ഇസ്മഈല്‍, ടി.കെ ജുമാന്‍, ഉബൈദുല്ല കൊടപ്പന എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."