HOME
DETAILS
MAL
സണ്ണി എം. കപിക്കാടിന്റെ പുസ്തകം പ്രകാശനം ചെയ്തു
backup
August 14 2017 | 06:08 AM
കൊച്ചി: സമൂഹിക പ്രവര്ത്തകന് സണ്ണി എം.കപിക്കാടിന്റെ ജനതയും ജനാധിപത്യവും എന്ന പുസ്തകം പ്രകാശനം ചെയ്തു. കലൂര്‍ മെക്ക ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന് കെ.എം സലിംകുമാര്‍ പ്രകാശനം നിര്‍വഹിച്ചു.
എഴുത്തുകള്‍ മാറ്റത്തിനുവേണ്ടിയുള്ള പോരാട്ടമാണന്ന് അദ്ദേഹം പറഞ്ഞു. ദലിത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സണ്ണി എം.കപിക്കാടിന്റെ ആദ്യ പുസ്തകമാണിത്. പത്രമാസികകളില്‍ എഴുതിയലേഖനങ്ങളുടേയും പ്രഭാഷണങ്ങളുടേയും സമാഹാരമാണ് പുസ്തകം. ചടങ്ങില്‍ സി.എസ് മുരളി അധ്യക്ഷത വഹിച്ചു.
എം.ഗീതാനന്ദന്, ഡോ. വി.സി ഹാരിസ്, എസ്.ജോസഫ്, ഡോ. സജിത,ഡോ. രേഖാ രാജ്,ദിലീപ് രാജ്, എം.ആര് രേണുകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഒ.പി രവീന്ദ്രന് പുസ്തകം പരിചയപെടുത്തി. കോഴിക്കോട് വിദ്യാര്‍ഥി പബ്ലിക്കേഷന്‍സാണ് പുസ്തകം പുറത്തിറക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."