രണ്ടര വര്‍ഷം കൊണ്ട് ജില്ലയില്‍ നടത്തിയത് 7,511 കോടിയുടെ വികസനം: മന്ത്രി
കോഴിക്കോട്: ജില്ലയില്‍ രണ്ടര വര്‍ഷം കൊണ്ട് 7,511 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് മന്ത്രി ജി. സുധാകരന്‍. തൊണ്ടയാട് മേല്‍പാലം ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് നഗരത്തിനു പിണറായി സര്‍ക്കാര്‍ വന്നശേഷം സമര്‍പ്പിക്കുന്ന മൂന്നാമത്തെ മേല്‍പാലമാണിത്. 59 കോടി മുടക്കിയാണ് മേല്‍പ്പാല നിര്‍മാണം തുടങ്ങിയതെങ്കിലും അഞ്ചുകോടി രൂപ തിരികെ നല്‍കിയാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി നിര്‍മാണം പൂര്‍ത്തിയാക്കിയത്. രാമനാട്ടുകര മേല്‍പാല നിര്‍മാണ പ്രവൃത്തിയില്‍ ഒന്‍പതു കോടി രൂപയാണ് തിരികെ നല്‍കിയത്. ഏകദേശം 129 കോടി രൂപയിലാണ് രണ്ടു മേല്‍പാലങ്ങളും നിര്‍മിച്ചിരിക്കുന്നത്. 14 കോടി രൂപ ഖജനാവിലേക്ക് തിരികെ നല്‍കുകയും ചെയ്തു.
കോഴിക്കോട് വികസനം രണ്ടാംഘട്ടം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി 355 കോടി രൂപ ഭൂമി ഏറ്റെടുക്കലിനും അനുവദിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഉടന്‍തന്നെ നടത്താനാണ് ഉദ്ദേശിക്കുന്നത്. റോഡ് നഗര വികസനത്തിന്റെ ഭാഗമായുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. കോഴിക്കോട് നഗരത്തില്‍ തന്നെ വലിയ വികസന പ്രവര്‍ത്തനങ്ങളാണു നടന്നുവരുന്നത്. അതിനായി കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടുന്ന 13 അസംബ്ലി മണ്ഡലങ്ങള്‍ക്കും പണം നല്‍കിയിട്ടുണ്ട്. മൂന്ന് മേല്‍പാലങ്ങള്‍ക്കും 160 കോടി 37 ലക്ഷം രൂപയാണു ചെലവഴിച്ചത്. കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പദ്ധതിയില്‍ അഞ്ച് പദ്ധതികളാണു പൂര്‍ത്തിയാക്കിരിക്കുന്നത്. 2,278 കോടി രൂപയുടെ കെ.എസ്.ടി.പി പദ്ധതികളാണ് പൂര്‍ത്തിയാക്കാന്‍ പോവുന്നത്. മുന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയെങ്കിലും തൊണ്ടയാട് മേല്‍പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നടത്തിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. കഴിഞ്ഞ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതാണെങ്കിലും പണം നീക്കിവച്ചിരുന്നില്ല. പിണറായി സര്‍ക്കാര്‍ പണം നീക്കിവയ്ക്കാതെയും സ്ഥലമേറ്റെടുക്കാതെയും ഒരു പദ്ധതിയും തുടങ്ങില്ല. അതിന് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കുകയും നടപ്പാക്കി വരികയും ചെയ്യുന്നുണ്ട്. ഉദ്ഘാടനം മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നുള്ളുവെന്ന മാധ്യമവാര്‍ത്തകള്‍ പുനഃപരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."