അവയവദാനം ദൈവീകമായ പ്രവൃത്തിയെന്ന് കെ.വി തോമസ്
കൊച്ചി: അവയവദാനത്തിന് കൂടുതല്‍ ആളുകള്‍ തയാറായി വരുന്നുണ്ടെന്ന് കെ.വി തോമസ് എം.പി.
അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന ക്യാംപുകള്‍ വഴിയാണ് ഇത്തരം സല്‍കര്‍മങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവയവദാന ദിനത്തോടനുബന്ധിച്ച് ആര്‍.കെ.പി ഫൗണ്ടേഷനും കിഡ്‌നി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച അവയവദാതാകളെ ആദരിക്കല്‍ ചടങ്ങ് എറണാകുളം ഭാരത് ഹോട്ടലില്‍ .ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവയവ ദാനത്തെ ദൈവീകമായ പ്രവൃത്തിയായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാമൂഹിക പ്രവര്‍ത്തകയായ ഉമ പ്രേമിന് കിഡ്‌നി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ബ്രൈറ്റ് സ്റ്റാര്‍ പുരസ്‌കാരം കെ.വി.തോമസ് എംപി സമ്മാനിച്ചു.
അവയവദാതാവും സംവിധായകനുമായ ജീവന്‍ നിര്‍മിച്ച അവയവദാനത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. സുഹൃത്തുക്കളോ ബന്ധുക്കളോ അല്ലാത്തവര്‍ക്ക് വൃക്ക ദാനം ചെയ്ത 18 പേരെയും 32 വര്‍ഷം മുമ്പ് വൃക്ക സ്വീകരിച്ച പാലക്കാട് സ്വദേശി രമേശ് ബാബു, ഇന്ത്യയില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ വൃക്കദാതാവായ 88 വയസുള്ള കോട്ടയം സ്വദേശി എ. സര്‍വമംഗല, 22 വര്‍ഷമായി ഡയാലിസിസ് വഴി ജീവന്‍ നിലനിര്‍ത്തുന്ന ആനന്ദ് പകടാല, 25 വര്‍ഷം മുമ്പ് വൃക്ക സ്വീകരിക്കുകയും സിഡ്‌നി ഒളിമ്പിക്‌സില്‍ പങ്കെടുക്കുകയും ചെയ്ത വാസു സന്‍ദുര്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വി.ജി. ചന്ദ്രശേഖരന്‍, ആര്‍.കെ.പി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ രാജി.കെ.പൊന്നപ്പന്‍, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, സംവിധായകന്‍ ആലപ്പി അഷറഫ്, കിഡ്‌നി ഫൗണ്ടേഷന്‍ കോഓര്‍ഡിനേറ്റര്‍ ധനേഷ് കുറുപ്പ്, സാഹിദ കമാല്‍, ഷൗക്കത്ത് പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."