വടക്കനാട് കൊമ്പനെ തളക്കാന്‍ കുങ്കികളെത്തുന്നത് ബന്ദിപ്പുരയില്‍നിന്ന്
സുല്‍ത്താന്‍ ബത്തേരി: വടക്കാനാട് കൊമ്പനെ മയക്കുവെടിവെച്ചുപിടികൂടി കൂട്ടിലടക്കുന്നതിന്ന് കര്‍ണാടകയിലെ ബന്ദിപ്പുരയില്‍ നിന്നും കുങ്കിയാനകളെ എത്തിക്കുന്നു.
ഇവയുടെ സഹായത്തോടെയായിരിക്കും മയക്കുവെടിവെച്ച് കൊമ്പനെ നിയന്ത്രിച്ച് ലോറിയിലും പിന്നീട് കൂട്ടിലുമടക്കുക. നിലവില്‍ മുത്തങ്ങയിലും തമിഴ്‌നാട്ടിലെ മുതമലയിലും കുങ്കിയാനകള്‍ ഉണ്ടങ്കിലും ഇവക്ക് മദപ്പാടുള്ളതിനാല്‍ ഇവയെ കൊമ്പനെ തളയ്ക്കാനായി ഇപ്പോള്‍ ഉപയോഗിക്കാന്‍ പറ്റില്ലെന്നാണ് വനംവകുപ്പില്‍നിന്നും ലഭിക്കുന്നവിവരം. ബന്ദിപ്പുരയില്‍ നിന്നുള്ള കുങ്കിയാനകള്‍ തിങ്കളാഴ്ചയോടെ എത്തുമെന്നാണ് ലഭിക്കുന്ന വിവരം.അതേ സമയം വടക്കനാട് മേഖലയില്‍ തിരച്ചെത്തിയ കൊമ്പന്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങാതിരിക്കാനുള്ള ശക്തമായ കാവലും നിരീക്ഷണവുമാണ് വനംവകുപ്പ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വടക്കനാടിനോട് ചേര്‍ന്നുള്ള അമ്പതേക്കര്‍ വനമേഖലയിലെ കല്ലൂര്‍കുന്ന് ഭാഗത്താണ് വടക്കനാട് കൊമ്പന്‍ നിലയുറപ്പിച്ചിരിക്കുന്നത്. കൊമ്പനെ പിടികൂടി പാര്‍പ്പിക്കാനുള്ള കൂടും മുത്തങ്ങയില്‍ തയാറായിട്ടുണ്ട്. 32 മണിക്കൂര്‍ കൊണ്ടാണ് കൂട് നിര്‍മിച്ചത്. റെയ്ഞ്ച് ഓഫിസര്‍ പി. സുനിലിന്റെ നേതൃത്വത്തിലുള്ള ആര്‍.ആര്‍.പി എലിഫന്റ് സ്‌ക്വാഡാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 15 അടി വീതിയും നീളവുമുള്ള കൂടാണ് നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."