അപകടക്കെണിയൊരുക്കി സംസ്ഥാന പാതയിലെ വൈദ്യുതി തൂണുകള്‍
ശ്രീകണ്പുരം: തളിപ്പറമ്പ്- ഇരിട്ടി സംസ്ഥാനപാതയില്‍ റോഡിനോടു ചേര്‍ന്നുള്ള വൈദ്യുതി തൂണുകള്‍ അപകടം വരുത്തുന്നു.
കുറുമാത്തൂര്‍ മുതല്‍ ഇരിക്കൂര്‍ വരെയുള്ള ഭാഗങ്ങളില്‍ പലസ്ഥത്തും റോഡിനോടു ചേര്‍ന്ന് വൈദ്യുതി തൂണുകള്‍ നിലവിലുണ്ട്. വളക്കൈ, ചെങ്ങളായി, കണിയാര്‍വയല്‍, പെരുവളത്തുപറമ്പ് ഭാഗങ്ങളില്‍ ജനത്തിരക്കും ഇടുങ്ങിയ റോഡരികിലെ ഇത്തരം തടസങ്ങളും കാല്‍നടയാത്രക്കാര്‍ക്ക് അപകടം സംഭവിക്കാന്‍ ഇടയാക്കുന്നു.
രണ്ടുവര്‍ഷം മുമ്പാണു റോഡിലൂടെ നടന്നുപോകവേ പെരുവളത്തുപറമ്പില്‍ റോഡരികിലെ വൈദ്യുതി ട്രാന്‍സ്ഫോര്‍മറിനോടു ചേര്‍ന്ന് കാറിടിച്ച് ഒരാള്‍ മരിച്ചത്.
കഴിഞ്ഞദിവസം പെരുവളത്തുപറമ്പ് ടൗണിലുള്ള വൈദ്യുതി തൂണില്‍ കാറിടിച്ച് അല്ഭുതകരമായാണു കാല്‍നട യാത്രക്കാര്‍ രക്ഷപ്പെട്ടത്. തൂണ് ഒടിഞ്ഞ് നശിച്ചിരുന്നു.
ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന സംസ്ഥാന പാതയോരത്ത് കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."