ത്വലാഖില്‍ ഖുര്‍ആന്റെ മാനദണ്ഡങ്ങള്‍ പഠിക്കൂ, നിയമ നിര്‍മാണത്തിന് ഖുര്‍ആന്‍ മാതൃകയാക്കൂ-ലോക്‌സഭയില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എം.പി രഞ്ജിത
ന്യൂഡല്‍ഹി:മുസ്‌ലിം വിവാഹമോചനത്തിനായി സര്‍ക്കാര്‍ നിയമം കൊണ്ടുവരികയാണെങ്കില്‍ ഖുര്‍ആനിലെ നിയമങ്ങള്‍ പഠിച്ച് അതിനെമാതൃകയാക്കണമെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രഞ്ജീത രഞ്ജന്‍. പാര്‍ലമെന്റിലെ മുത്വലാഖ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു രഞ്ജീത.
'ഞാന്‍ നിങ്ങളോട് നന്ദിപറയുന്നു. കാരണം മുത്വലാഖ് ബില്‍ കാരണം ഖുര്‍ആനിലെ വിവാഹ മോചന വ്യവസ്ഥകളെ കുറിച്ച് ഞാന്‍ വിശദമായി വായിച്ചു'- അവര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ പ്രതിപാദിക്കുന്ന സൂറത്തുകളുടെ പേരുകളും എത്രാമത്തെ ആയത്തുകളാണെന്നും പറഞ്ഞാണ് അവര്‍ അഭിപ്രായം പ്രകടിപ്പിച്ചത്.
'സൂറഃ ബഖറയും സൂറഃ നിസാഉും ഞാന്‍ വായിച്ചു. ഖുര്‍ആനിനെക്കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു. രണ്ട് ആളുകളുടെയും, രണ്ട് കുടുംബങ്ങളുടെയും ബന്ധങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതിനെ കുറിച്ച് ഇതില്‍ പറയുന്നു. അഞ്ചു ഘട്ടങ്ങളിലൂടെ വിവാഹമോചനം തടയാന്‍ ഖുര്‍ആന്‍ ശ്രമിക്കുന്നു. വിവാഹമോചനം എങ്ങിനെയാണ് നല്‍കേണ്‍തെന്ന് വ്യക്തമായി പറയുന്നു. ഭാര്യയുടേയും ഭര്‍ത്താവിന്റേയും കാരണങ്ങളെ കുറിച്ച് പറയുന്നു. ഖുര്‍ആനില്‍ വിവാഹമോചനത്തിന് സ്ത്രീകള്‍ക്കും പുരുഷന്‍മാരെപ്പോലെ തന്നെ തുല്യാവകാശം ഉണ്ട്. വിവാഹമോചനത്തിന് ഖുര്‍ആനിലുള്ളതിനേക്കാള്‍ ശക്തമായ നിയമം വേറെയില്ല.'' അവര്‍ ചൂണ്ടിക്കാട്ടി.
ഖുര്‍ആനില്‍ ഇത്രയും പുരോഗമനപരമായ നിയമമാണ് ത്വലാഖില്‍ ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ അതിനെ കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കിയില്ല- അവര്‍ ചൂണ്ടിക്കാട്ടി.
ഈ ബില്‍ പാസാക്കിയാല്‍ മുസ്‌ലിം സ്ത്രീകള്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്. എങ്കില്‍ ഈ ബില്ലില്‍ മുസ്‌ലിം സ്ത്രീകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു ഭാഗം പറയൂ എന്ന് അവര്‍ വെല്ലു വിളിച്ചു.
മുത്തലാഖ് അസാധുവാക്കിയ സുപ്രിം കോടതി വിധിക്ക് ശേഷവും മുത്തലാഖുമായി ബന്ധപ്പെട്ട 477 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായ കേന്ദ്രത്തിന്റെ വാദത്തെ രഞ്ജിത എതിര്‍ത്തു. 'സര്‍ക്കാര്‍ പറയുന്നു മുത്തലാഖ് അസാധുവാക്കിയ സുപ്രിം കോടതി വിധിക്ക് ശേഷവും, മുത്തലാഖുമായി ബന്ധപ്പെട്ട 477 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന്. സ്ത്രീധനത്തിനെതിരെ ശക്തമായ നിയമമുണ്ടായിട്ടും അതുമൂലം നിരവധി മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹിന്ദു പുരുഷന്‍മാര്‍ വിവാഹമോചനം കൂടാതെ തന്നെ നിയമം ലംഘിച്ച് വേറെ വിവാഹം കഴിക്കുന്നുണ്ട്. എന്താണ് ഇതൊന്നും നിങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യാത്തത്..? എന്തു കൊണ്ടാണ് മുസ്‌ലിം മുസ്‌ലിം എന്ന മാത്രം അലമുറയിടുന്നത്'- രഞ്ജീത ചോദിച്ചു.
ഇത് സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യമാണ്. അവരുടെ കുടുംബവുമായി ബന്ധപ്പെട്ട കാര്യമാണ്. എത്രയെത്ര വിവാഹമോചനങ്ങള്‍ നടക്കുന്നുണ്ട്. അത് ഹിന്ദുക്കളിലും മുസ്‌ലിങ്ങളിലുമുണ്ട്. ഓരോരുത്തരിലും അത് വ്യത്യസ്ത രൂപത്തിലാണ്. എന്നിട്ടെന്താണ് മുസ്‌ലിങ്ങള്‍ക്ക് മാത്രമായി ഒരു നിയമമുണ്ടാക്കുന്നത്. എന്താ അത് ഹിന്ദുക്കള്‍ക്ക് ആവശ്യമില്ലേ- അവര്‍ ചോദ്യം ആവര്‍ത്തിച്ചു.
'സുപ്രീംകോടതി വിധിയുണ്ടായിട്ടും വീണ്ടും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുന്നു. എന്തുകൊണ്ട് അത് ചര്‍ച്ചയാവുന്നില്ല? ബീഹാറിലെ മുസാഫര്‍പൂരില്‍ നിങ്ങളുടെ ഭരണത്തിന്‍കീഴില്‍ 37 വിദ്യാര്‍ത്ഥിനികള്‍ ബലാത്സംഗത്തിനിരയായി. നിങ്ങളുടെ മന്ത്രി പ്രതികളെ പിന്തുണച്ചു. എന്തുകൊണ്ട് അത് ചര്‍ച്ച ചെയ്യുന്നില്ല..? ഇരകള്‍ ഹിന്ദു പെണ്‍കുട്ടികളായതാണോ കാരണം..? ഈ മുത്തലാഖ് ബില്ല് മുഖേന നിങ്ങള്‍ക്ക് മുസ്‌ലിം വോട്ടുകള്‍ വേണം. എന്നാല്‍ മുസ്‌ലിം സ്ത്രീകള്‍ ഈ ഭരണം കണ്ട് നിങ്ങള്‍ക്ക് വോട്ടുചെയ്യുമെന്ന ധാരണ നിങ്ങള്‍ക്ക് വേണ്ട.'' കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.
'ഈ നിയമത്തിലൂടെ നിങ്ങള്‍ സ്ത്രീകളെ എങ്ങനെ സംരക്ഷിക്കുമെന്ന് പറയൂ. ജോലി നഷ്ടപ്പെട്ട് ഭര്‍ത്താവ് ജയിലിലേക്ക് പോയാല്‍ അയാള്‍ സ്ത്രീക്ക് എങ്ങനെ സംരക്ഷണം നല്‍കും..? എന്ത് സംരക്ഷണമാണ് നിങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കുക..? മുസ്‌ലിം വ്യക്തി നിയമം, അവരുടെ മതം, വീട് എന്നിവയില്‍ നിന്നെല്ലാം നിങ്ങള്‍ അവരെ പുറത്താക്കുകയാണ്. ഇത് വിഭജനം സൃഷ്ടിക്കും. നിങ്ങള്‍ക്ക് ദുരുദ്ദേശ്യമാണുള്ളത്.' എം.പി പറഞ്ഞു.
മുസ്‌ലിം വിവാഹമോചനത്തിനായി സര്‍ക്കാര്‍ നിയമം കൊണ്ടുവരികയാണെങ്കില്‍ ഖുര്‍ആനിലെ നിയമങ്ങള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട അതാണ് ഏറ്റവും മികച്ചതെന്നും മുസ് ലിം സമുദായം ഒന്നടങ്കം അത് അംഗീകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."