വന്യ മൃഗ ശല്യം തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം: മുസ്‌ലിം ലീഗ്
പാലക്കാട്: ജില്ലയില്‍ മണ്ണാര്‍ക്കാട് താലൂക്കിലെ കരിങ്കലത്താണി മുതല്‍ ആലത്തൂര്‍ താലൂക്കിലെ പാലക്കുഴി വരെയുള്ള പ്രദേശങ്ങളില്‍ വ്യാപകമായി വന്യജീവികളുടെ ആക്രമണങ്ങള്‍ മൂലം കൃഷിനാശവും ആള്‍നാശവും ഉണ്ടാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. ശിഹാബ് തങ്ങള്‍ സ്മാരകത്തില്‍ ചേര്‍ന്ന യോഗം കെ.എസ് ഹംസ ഉദ്ഘാടനം ചെയ്തു. സി.എ.എം. എ കരീം അധ്യക്ഷനായി. കളത്തില്‍ അബ്ദുല്ല സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിമാരായ പൊന്‍പാറ കോയക്കുട്ടി, കെ.ടി.എ ജബ്ബാര്‍ എന്നിവര്‍ സംഘടനാറിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കുലറും അവതരിപ്പിച്ചു. ജില്ലാ ഭാരവാഹികളായ പി.എ തങ്ങള്‍, മരക്കാര്‍ മാരായമംഗലം, എം.എം ഹമീദ്, സി.കെ അബ്ദുല്ല മാസ്റ്റര്‍, കെ.കെ.എ അസീസ്, ഇ.പി ഹസന്‍ മാസ്റ്റര്‍, കെ.യു.എം താജുദ്ദീന്‍, കല്ലടി അബൂബക്കര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."