HOME
DETAILS
MAL
വിമാനത്താവളത്തിലേക്കു ദിശാസൂചിക തയാര്‍
backup
August 14 2017 | 06:08 AM
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് കൂറ്റന്‍ ദിശാസൂചിക ഒരുങ്ങി. കഴിഞ്ഞയാഴ്ചയാണ് മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ വായാന്തോട് വിമാനത്താവളത്തിലേക്കുള്ള ദിശ സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
ചിറകുവിരിച്ച് പറക്കാന്‍ തയാറായി നില്ക്കുന്ന മട്ടന്നൂരില്‍ വിമാനത്താവളത്തിന്റെ വരവറിയിച്ച് ദിശാസൂചക ബോര്‍ഡുകള്‍ സ്ഥാപിച്ചതു സമൂഹമാധ്യമങ്ങളിലും വന്‍ ആഘോഷമായി. റോഡിനോടു ചേര്‍ന്നാണ് കവാടം തയാറാക്കിയത്. ഇവിടെ റോഡ് വീതികൂട്ടല്‍ ഇനിയും നടക്കാനുണ്ട്. മാസങ്ങള്‍ക്കു മുമ്പ് മേലെചൊവ്വ-മട്ടന്നൂര്‍ റോഡ് ദേശീയപാതയായി അംഗീകരിച്ചിരുന്നു. കേന്ദ്ര ദേശീയപാതാ അതോറിറ്റിയാണു 26 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത ദേശീയപാതയായി അംഗീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."