HOME
DETAILS
MAL
കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു
backup
August 14 2017 | 06:08 AM
കൂത്തുപറമ്പ്: കാര്‍ഷിക വികസന കാര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ കൂത്തുപറമ്പ് നഗരസഭാതല ഉദ്ഘാടനം നഗരസഭ ടൗണ്‍ ഹാളില്‍ വെച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു. നഗരസഭ ചെയര്മാന് എം. സുകുമാരന്‍ അധ്യക്ഷനായി. കൃഷി അസിസ്റ്റ്ന്റ് എ.കെ വിജയന് പദ്ധതി വിശദീകരിച്ചു. വൈസ് ചെയര്മാന് എം.പി മറിയം ബീവി, കെ.വി രജീഷ്, വി. രാമകൃഷ്ണന്, കെ. തങ്കമണി, കെ. അജിത, എന്‍.കെ ശ്രീനിവാസന്, എന്‍. ബാലന്, കെ.ടി രമ, കക്കോത്ത് ഗംഗാധരന് സംസാരിച്ചു. നഗരസഭയിലെ 250 ഏക്കര്‍ സ്ഥലത്ത് നാളികേര കര്‍ഷിക വികസനത്തിനായി 75 ലക്ഷം രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."