HOME
DETAILS
MAL
കൃഷി വിളവെടുപ്പുമായി ക്ലബ് പ്രവര്‍ത്തകര്‍
backup
August 14 2017 | 06:08 AM
എടവണ്ണപ്പാറ: എടശ്ശേരിക്കടവ് എക്സാറ്റ് ക്ലബ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജൈവക്കൃഷി വിളവെടുപ്പും പരിസര ശുചീകരണവും നടത്തി. ക്ലബ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കപ്പക്കൃഷി വിളവെടുത്ത് പാകം ചെയ്ത് കഴിക്കുകയും സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി നാട് വൃത്തിയാക്കുകയും ചെടികള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു.
ജൈവക്കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ചിങ്ങം ഒന്നിനാണ് ക്ലബ് പ്രവര്‍ത്തകര്‍ കപ്പക്കൃഷി തുടങ്ങിയത്. പരിപാടിയുടെ ഉദ്ഘാടനം ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സഈദ് നിര്‍വഹിച്ചു.
ക്ലബ് പ്രസിഡന്റ് പി. കെ നൗഷാദ്, സെക്രട്ടറി നവാസ് ഷെരീഫ്, മാറാടി അസീസ്, ഉമ്മര്‍ ബാബു , ജബ്ബാര്‍ മാസ്റ്റര്‍, അസദുള്ള, ഷമീര്‍ ബാബു, ജംഷീര്‍, ജസല്‍ ദാദു, മാറാടി ബഷീര്‍, സൈഫുദ്ദീന്, കെ.ഇഅസീസ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."