ജീവനം പദ്ധതി: വിദ്യാര്‍ഥികള്‍ക്കിടയില്‍ വാട്സണ് ക്ലബുകള്‍ രൂപീകരിക്കും
പെരിന്തല്‍മണ്ണ: ഹരിത കേരളം പദ്ധതിയുടെ മാതൃകയിലുള്ളതും ഹരിതകേരളം പദ്ധതിയുമായി സംയോജിപ്പിച്ച് കൊണ്ടും പെരിന്തല്‍മണ്ണ നഗരസഭ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജീവനം പദ്ധതിയുടെ പ്രചാരണം ഇനി വിദ്യാര്ഥികള്ക്കിടയിലേക്കും.
വിദ്യാര്‍ഥികളില്‍ പ്രകൃതി സൗഹൃദ ശീലങ്ങള്‍ അഭ്യസിപ്പിക്കുക, ഇവരെ ശുചിത്വ സന്ദേശ വാഹകരായി വളര്‍ത്തുക, വിദ്യാലയവും പരിസരവും മാലിന്യ മുക്തമാക്കാന്‍ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യവുമായി ജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ക്കിടയില്‍ 'ജീവനം വാട്സണ് ക്ലബുകള്‍' രൂപീകരിക്കും.
ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഇന്നലെ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ചേര്‍ന്ന പ്രത്യേക സംഗമത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കര്‍മപദ്ധതികള്‍ക്ക് രൂപം നല്കി. കര്‍മപദ്ധതി രൂപീകരണ യോഗം നഗരസഭാ ചെയര്മാന് എം.മുഹമ്മദ് സലിം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്മാന് കിഴിശ്ശേരി മുസ്തഫ അധ്യക്ഷനായി.
18 സ്കൂളുകളില്‍ നിന്നായി 90ഓളം വിദ്യാര്‍ഥികളും 20 അധ്യാപകരും പങ്കെടുത്തു. പെരിന്തല്‍മണ്ണ എ.ഇ.ഒ അജിത്ത് മോന്, അധ്യാപകരായ ഫൗസിയ, സുനന്ദ, ശോഭന, ലിജി ജോസഫ്, ലിസമ്മ ഐസക് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."