പരപ്പനങ്ങാടി ഇനി പ്ലാസ്റ്റിക് വിമുക്ത നഗരസഭ
പരപ്പനങ്ങാടി:'ക്ലീന്‍ ഗ്രീന്‍ പരപ്പനങ്ങാടി' പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്കു പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി പരപ്പനങ്ങാടി നഗരസഭ. 2019 ജനുവരി ഒന്ന് മുതല്‍ പരപ്പനങ്ങാടി നഗരസഭാ പരിധിയില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വില്പന നടത്തുകയോ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി നഗരസഭ മുന്നോട്ടു പോകും. പരപ്പനങ്ങാടി മുനിസിപ്പല്‍ പരിധിയിലെ വ്യാപാരികള്‍ക്ക് ഇതു സംബന്ധിച്ച നോട്ടീസ് വിതരണം ഇന്നലെ മുതല്‍ ആരംഭിച്ചു.
നേരത്തെ ഇതു സംബന്ധിച്ച് വ്യാപാരി സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍, ക്ലബുകള്‍, സാംസ്കാരിക സംഘടനകള്‍ തുടങ്ങി വിവിധ മേഖലയിലുള്ള പ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇത് സംബന്ധിച്ചുള്ള മീറ്റിങുകള്‍ സമാപിച്ചുവെന്നും ഇനി ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കേണ്ടതുണ്ടെന്നും മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഭവ്യരാജ് പറഞ്ഞു. പരപ്പനങ്ങാടി നഗരസഭാ കൗണ്‍സിലിന്റെ പ്ലാസ്റ്റിക് വെയിസ്റ്റ് മാനേജ്മന്റ് ബൈലോ അംഗീകരിച്ചു മാര്‍ഗ നിര്‍ദേശങ്ങള്‍ ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച് മുഴുവന്‍ വ്യാപാരി സംഘടനകളുമായും മുനിസിപ്പാലിറ്റിയില്‍ വെച്ചു ചര്‍ച്ച നടന്നിരുന്നു. അന്നു വ്യാപാരി പ്രതിനിധികള്‍ അല്പം സമയം നീട്ടി ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജനുവരി മുതല്‍ പ്ലാസ്റ്റിക് നിരോധനം പൂര്‍ണമായും നടപ്പാക്കാന്‍ ധാരണയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."