സേവന വഴിയില്‍ വ്യത്യസ്തനായി ഡോക്ടര്‍
മഞ്ചേരി: സേവന വഴിയില്‍ വ്യത്യസ്തനായി മാറുകയാണ് മഞ്ചേരി ചെറുകുളം കൊയിലാണ്ടിയിലെ ഡോ. അബ്ദുല്ല. ഇന്നത്തെ പോലെ ആശുപത്രികളും ചികിത്സാ സംവിധാനങ്ങളും വ്യാപകമാവുന്നതിന് മുന്‍പേ മഞ്ചേരി ചെറുകുളം കൊയിലാണ്ടിയിലെത്തിയതാണ് ഡോക്ടര്‍. മൂന്നരപ്പതിറ്റാണ്ടായി ഇദ്ദേഹം ഇവിടെ സേവനമനുഷ്ടിക്കുന്നു. മരുന്നിനും ചികിത്സക്കുമായി തുച്ഛമായ സംഖ്യ മാത്രമാണ് അന്നുമുതല്‍ ഈ ഹോമിയോ ഡോക്ടര്‍ ഈടാക്കുന്നത്.
മഞ്ചേരി സ്വാദേശിയായ അബ്ദുല്ല ഒരുനിയോഗം പോലെയാണ് കൊയിലാണ്ടിയില്‍ എത്തിച്ചേര്‍ന്നത്. വാഹന സൗകര്യം കുറവായിരുന്ന കാലത്ത് സ്വദേശമായ മഞ്ചേരിയില്‍ നിന്നും കാല്‍ നടയായും വന്നിട്ടുണ്ടെന്നും ഡോക്ടര്‍ ഓര്‍ക്കുന്നു.
മരുന്നില്‍ പാര്‍ശ്വ ഫലങ്ങളില്ലാത്തത് ഹോമിയോയുടെ പ്രത്യേകതയാണെന്ന് ഡോക്ടര്‍ പറയുന്നു. കുട്ടശ്ശേരി, ചാരങ്കാവ് , ചെറുകുളം, ചോഴിയത്ത്, പേലേപ്പുറം എന്നീ പ്രദേശങ്ങളില്‍ നിന്നെല്ലാം ആളുകള്‍ വരാറുണ്ട്. ചെറുപ്പത്തില്‍ തന്നെ ഹോമിയോ ചികിത്സ രീതി പഠിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. പിന്നീട് മഞ്ചേരിയിലെ പ്രമുഖ ഹോമിയോ ഡോക്ടര്‍ ആയിരുന്ന ഇസ്മാഈല്‍ ഡോക്ടറില്‍ നിന്നു ചികിത്സാ രീതികള്‍ പഠിച്ചെടുത്തു.
തനിക്കു ചികിത്സിക്കാന്‍ സാധിക്കുമെന്ന് ഉറപ്പുള്ള രോഗികളെ മാത്രമേ ചികിത്സിക്കാറുള്ളൂവെന്നും അല്ലാത്തവരെ മറ്റ് ഡോക്ടര്‍മാരുടെ അടുത്തേക്കോ ആശുപത്രികളിലേക്കോ റഫര്‍ ചെയ്യാറാണ് പതിവെന്നും അബ്ദുല്ല പറയുന്നു. പ്രായത്തിന്റെ അവശതയിലും ഇത്രയും ദൂരം വന്നു കുറച്ചു സമയമെങ്കിലും പരിശോധന നടത്തുന്നത് ജനങ്ങളുടെ പിന്തുണയും നിര്‍ലോഭമായ സ്‌നേഹം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഹഫ്‌സത്താണ് ഭാര്യ. മക്കള്‍: സഹീന, നജീബ്, ജംഷീറ, സുഹൈബ്, തഹ്‌സി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."