HOME
DETAILS
MAL
റോഡ് ഉപരോധിച്ചു
backup
August 10 2016 | 20:08 PM
തൃശൂര്‍: തൃശൂര്‍-പാലക്കാട് റൂട്ടില്‍ സ്വകാര്യ വാഹനങ്ങള്‍ ചീറിപ്പായുന്നതിനെതിരേ കാളത്തോട് പെട്രോള്‍ പമ്പിനു സമീപം ബസിടിച്ച് മരിച്ച വ്യക്തിയുടെ ബന്ധുക്കള്‍ റോഡ് ഉപരോധിച്ച് പ്രകടനം നടത്തി. ചീറിപ്പാഞ്ഞ് പോകുന്ന ബസുകളുടെ മത്സരയോട്ടത്തിനെതിരേ അധികാരികള്‍ ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല. തങ്ങള്‍ക്ക് ഉണ്ടായ ദുരന്തം ഇനി ആവര്‍ത്തിക്കരുതെന്നും ബന്ധുക്കള്‍ പറഞ്ഞു. കാളത്തോട് അരമണിക്കൂറോളം റോഡ് ഉപരോധിച്ച ഇവരെ പൊലിസെത്തി നീക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് തൃശൂര്‍-ചിറ്റൂര്‍ റോഡിലോടുന്ന മോണ്‍സി എന്ന ബസിടിച്ച് കാളത്തോട് ബ്രദേഴ്സ് ലെയിനില്‍ അബ്ദുള്‍ ഖാദര്‍ (71) മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."