HOME
DETAILS
MAL
കുഴല്‍കിണര്‍ കുഴിക്കാന്‍ നീക്കം; പരിസരവാസികള്‍ ആശങ്കയില്‍
backup
August 14 2017 | 07:08 AM
തിരുനാവായ: വേനല്‍ കാലത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന എടക്കുളത്ത് റെയില്‍വേയുടെ ഭൂമിയില്‍ കുഴല്‍കിണര്‍ കുഴിക്കാനുള്ള നീക്കം പരിസരവാസികളെ ആശങ്കയിലാക്കി.
തിരുനാവായ റെയില്‍വേ സ്റ്റേഷന്റെ പരിധിയില്‍ വരുന്ന സ്ഥലത്ത് കുഴല്‍ കിണര്‍ നിര്‍മിക്കാനുള്ള നീക്കമാണ് സ്ഥലം നിവാസികളെ ആശങ്കയിലാക്കിയിരിക്കുന്നത്. 650 അടി താഴ്ച്ച ലക്ഷ്യമിട്ടാണ് കുഴല്‍ കിണര്‍ നിര്‍മിക്കാന്‍ റെയില്‍വേ അധികൃതര്‍ ഉദ്ദേശിക്കുന്നതത്രേ.
എന്നാല്‍, പദ്ധതി സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാനും ജനങ്ങളുടെ ആശങ്ക ദുരികരിക്കാനും അധികൃതര്‍ തിരുനാവായയിലെ സ്റ്റേഷന് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം കുഴല്‍ കിണര്‍ കുഴിക്കുന്നതിന് ആവശ്യമായ യന്ത്രങ്ങള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്ന് റെയില്‍വേയുടെ ഉന്നതാധികാരികള്‍ സ്ഥലത്ത് എത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."