പഴയന്നൂരിന്റെ വികസനം പഠിക്കാന്‍ കേന്ദ്ര സംഘമെത്തി
ചേലക്കര : പഴയന്നൂര്‍ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ഗ്രാമ പഞ്ചായത്ത് ഡെവലപ്പ്‌മെന്റ് പ്ലാന്‍ ക്യാമ്പയിന്റെ ഭാഗമായി കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി. പഞ്ചായത്തില്‍ നടന്ന 2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള വികസന സെമിനാറുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുകയും വിവിധ മേഖലകളില്‍ നടത്തിയ വികസന പദ്ധതികളെ കുറിച്ച് മനസിലാക്കുകയും ചെയ്ത സംഘം പഞ്ചായത്ത് നിലവില്‍ നടപ്പിലാക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രഭാതഭക്ഷണം, സ്‌കൂള്‍ പൗള്‍ട്രീ ഫാം, വനിതകള്‍ക്ക് സ്വയം തൊഴില്‍ നടത്തുന്നതിന് കറവ പശു, ആട് വിതരണം എന്നീ പദ്ധതികള്‍ നടപ്പിലാക്കുന്ന രീതിയെ പ്രശംസിച്ചു. ഇതോടൊപ്പം പട്ടികജാതി പട്ടിക വര്‍ഗ്ഗ കോളനികളില്‍ നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ച് വിശദമായി ചര്‍ച്ച നടത്തി.നാഷ്ണല്‍ ലെവല്‍ മോണിറ്ററിംഗ് ടീീ അംഗങ്ങളായ ജോസില്‍ ജോസഫ്, സിറാജ്, തൃശ്ശൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ എം ഐ എസ് സ്‌പെഷ്യലിസ്റ്റ് അനൂപ് കൃഷ്ണ എന്നിവരടങ്ങിയ സംഘത്തെ പഞ്ചായത്ത് പ്രസിഡണ്ട് ശോഭന രാജന്‍ സ്വീകരിച്ചു. വൈസ് പ്രസിഡന്റ് കെ.പി ശ്രീജയന്‍, മെമ്പര്‍മാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ഊരുമൂപ്പന്‍മാരായ ശുക്രന്‍, ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."