HOME
DETAILS

ബാങ്ക് വായ്പാ തട്ടിപ്പ്: വയോധികയെ ബാധ്യതയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് വിധി

  
backup
December 29 2018 | 07:12 AM

%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa%e0%b4%be-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-3

ചാവക്കാട്: ഉടമയറിയാതെ ഭൂമിപണയപ്പെടുത്തി രണ്ടുകോടി രൂപയോളം ബാങ്കിന് കടബാധ്യതവരുത്തിയ കേസില്‍ ഭൂവുടമയായ വയോധികയെ ബാങ്ക് ബാധ്യതകളില്‍ നിന്നും ഒഴിവാക്കി എറണാകുളം ഡെബിറ്റ് റിക്കവറി ട്രൈബ്യൂണല്‍ ഉത്തരവായി. വായപകൊടുത്ത സംഖ്യ ഈടാക്കുന്നതിനുവേണ്ടി യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ആലപ്പുഴ ബ്രാഞ്ച് നല്‍കിയ കേസിലാണ് ജാമ്യക്കാരിയെന്ന് ബാങ്ക് കാണിച്ചിരുന്ന പുന്നയൂര്‍കുളം അമ്മാശംവീട്ടില്‍ പരമേശ്വരിയമ്മയെ ജാമ്യകാരിയല്ലെന്ന് കണ്ട് ട്രൈബ്യൂണല്‍ പ്രിസൈഡിങ് ഓഫിസര്‍ എസ്.വി ഗൗരമ്മ നിര്‍ണായകമായവിധി പുറപ്പെടുവിച്ചത്. പരമേശ്വരിയമ്മയുടെ ഒന്നരയേക്കര്‍ വരുന്ന വസ്തുവിന്റെ പ്രമാണങ്ങള്‍ കൈവശപ്പെടുത്തി അവരറിയാതെ ബാങ്കില്‍ പണയം നല്‍കി തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന പരമേശ്വരിയുടെ വാദം െൈട്രെബ്യൂണല്‍ അംഗീകരിക്കുകയായിരുന്നു. ഉത്തരവുപ്രകാരം പരമേശ്വരിയമ്മയും വസ്തുവകകളും പൂര്‍ണമായും ബാധ്യതകളില്‍ നിന്നൊഴിവായതായി അവര്‍ക്കുവേണ്ടി ഹാജരായ അഡ്വ. കെ.വി സദാനന്ദപ്രഭു, അഡ്വ. കെ.എസ് പവിത്രന്‍ ചാവക്കാട് എന്നിവര്‍ അറിയിച്ചു. എന്നാല്‍ ബാങ്കിന്റെ പ്രധാന കടക്കാരനായ ആലപ്പുഴ തിരുവമ്പാടി അര്‍ജുനത്തില്‍ പി. ശ്യാംരാജ് ജാമ്യകാരായ തിരുവനന്തപുരം കോഴിയാട്ടില്‍ ലെയിനില്‍ ശുഭ എസ്. നായര്‍ , ആലപ്പുഴ തിരുവമ്പാടി ക്യഷ്ണനിധിയില്‍ ബാലക്യഷ്ണന്‍ നായര്‍ ഭാര്യ ഓമന എന്നിവരോട് ബാങ്ക് വായ്പാ കുടിശിക അടക്കുവാനും ്ര്രടബുണല്‍ ഉത്തരവായിട്ടുണ്ട്.
പരമേശ്വരിയമ്മക്ക് പണത്തിന് അത്യാവശ്യം നേരിട്ടപ്പോള്‍ ത്യശൂരിലുള്ള സാബു എന്നയാള്‍വഴി കണ്ണന്‍ എന്നയാളില്‍നിന്നും 50,000 രൂപ കടം വാങ്ങുകയും ഇതിന്റെ ഉറപ്പിലേക്കായി പുന്നയൂര്‍കുളത്ത് പരമേശ്വരിയമ്മയുടെയും മറ്റും കൂട്ടവകാശത്തിലുള്ള ഒരു ഏക്കര്‍ 44 സെന്റ് വസ്തുവിന്റെ പ്രമാണങ്ങള്‍ കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സാബുവും കണ്ണനും ശ്യാംരാജുവുമായിചേര്‍ന്ന് യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ആലപ്പുഴ ബ്രാഞ്ചിന്റെ അന്നത്തെ മാനേജരായിരുന്ന ബാലസ്വാമിപിള്ളയുമായി ഗൂഡാലോചന നടത്തി ക്യത്രിമ രേഖകള്‍ ഉണ്ടാക്കി ബാങ്കില്‍ പണയപ്പെടുത്തി ഭീമമായ സംഖ്യ തട്ടിയെടുത്തുവെന്നായിരുന്നു പരമേശ്വരിയമ്മയുടെ വാദം.ബാങ്കില്‍ നിന്നും നോട്ടീസ് ലഭിക്കുമ്പോഴാണ് താന്‍ ചതിയില്‍പ്പെട്ട വിവരം പരമേശ്വരിയമ്മ അറിയുന്നത് . തുടര്‍ന്നാണ് അവര്‍ നിയമപോരാട്ടം ആരംഭിച്ചത് . ചാവക്കാട് മുനിസിഫ് കോടതിയിലും സബ് കോടതിയിലും നിലവിലുണ്ടായിരുന്ന കേസുകള്‍ പരമേശ്വരിയമ്മക്ക് അനുകൂലമായി വിധിച്ചിരുന്നു. പരമേശ്വരിയമ്മ തന്നെചതിച്ചവര്‍ക്കെതിരേ നല്‍കിയ ക്രിമിനല്‍കേസുകളും നിലവിലുണ്ട്. കേസിലെ മറ്റൊരു എതിര്‍കക്ഷിയും പരമേശ്വരിയമ്മയുടെയും മറ്റും വസ്തുവിന്റെ മറ്റൊരു കൂട്ടാവകാശിയും പരമേശ്വരിയമ്മയുടെ സഹോദരനുമായ സച്ചിദാനന്ദന്‍നായരെയും ട്രൈബുണല്‍ ബാങ്ക് ബാധ്യതയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് . കേസിനെ തുടര്‍ന്ന് ബാങ്ക് മാനേജരായ ബാലസ്വാമിപിള്ളയെ ജോലിയില്‍നിന്നും ബാങ്ക് പിരിച്ചുവിടുകയും ചെയ്തിരുന്നു. കേരളം , ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഒരുലക്ഷംരൂപക്ക് മേല്‍ കുടിശ്ശികയുള്ള ബാങ്ക് വായ്പകളില്‍ തിരുമാനമെടുക്കാനാണ് സര്‍ക്കാര്‍ ഡി.ആര്‍.ടി ( ഡെബിറ്റ് റിക്കവറി ട്രൈബുണല്‍)സ്ഥാപിച്ചിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago
No Image

കൊല്ലത്തും ഇടുക്കിയിലും കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു, 10 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago
No Image

ക്യു എസ് ഫൗണ്ടേഷന്റെ അറബ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025 പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഭീകരാക്രമണത്തിൽ നടുങ്ങി തുർക്കി; വെടിവെപ്പിലും,സ്ഫോടനത്തിലും നിരവധിപേർ കൊല്ലപ്പട്ടു

International
  •  2 months ago