ഫാന്‍സി ഷോപ്പിലെ ജീവനക്കാരന്റെ മൊബൈല്‍ മോഷ്ടിച്ച യുവാവ് പിടിയില്‍
കുന്നംകുളം: നഗരത്തിലെ ഫാന്‍സി ഷോപ്പില്‍ സാധനം വാങ്ങാനെന്ന വ്യാജേന എത്തി ജീവനക്കാരന്റെ മൊബൈല്‍ മോഷ്ടച്ച യുവാവ് പൊലിസ് പിടിയിലായി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിന് സമീപം താമസിക്കുന്ന കൊള്ളക്കാരന്‍ വീട്ടില്‍ ബിയാസ് ഫാറൂഖ് (34) നെയാണ് കുന്നംകുളം പൊലിസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം വടക്കാഞ്ചേരി റോഡിലുള്ള അപ്പോളൊ ഫാന്‍സിയിലായിരുന്നു മോഷണം നടന്നത്. ജീവനക്കാരന്‍ കുന്നംകുളം സ്വദേശി ലിജുവിന്റെ പതിനായിരത്തിലേറെ രൂപ വിലമതിക്കുന്ന ഫോണാണ് ഇയാള്‍ മോഷ്ടിച്ചത്. സാധനം വാങ്ങാനെന്ന വ്യാജേനെ എത്തിയ ഇയാള്‍ ജീവനക്കാരന്റെ ശ്രദ്ധമനപ്പൂര്‍വ്വം തെറ്റിച്ച് കൗണ്ടറില്‍ ഉണ്ടായിരുന്ന ഫോണെടുത്ത് പോക്കറ്റിലിടുകയും പിന്നീട് ഫോണില്‍ സംസാരിക്കുന്നതു പോലെ അഭിനയിച്ച് സ്ഥാപനത്തില്‍ നിന്നും പുറത്ത് പോകുന്നതുമായ ദൃശ്യം കടയില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ സഹിതം ഉടമ വില്‍സണ്‍ പൊലിസില്‍ പരാതി നല്‍കി. ഇന്നു രാവിലെ പട്ടാമ്പി റോഡില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം സി.സി.ടി.വി ദൃശ്യത്തിലെ ആളാണെന്നു സംശയം തോന്നി അഡിഷണല്‍ എസ്.ഐ സന്തോഷ് പിടികൂടുകയായിരുന്നു.
സ്റ്റേഷനിലെത്തി ദൃശ്യം പരിശോധിച്ച് ആളെ ഉറപ്പു വരുത്തിയാണ് അറസ്റ്റ് രേഖപെടുത്തിയത്. പ്രതിയില്‍ നിന്നും അഞ്ചോളം ഫോണുകള്‍ കണ്ടെടുത്തതായി പറയുന്നു. പാലക്കാട് പൊലിസുകാരനെ ആക്രമിച്ച കേസിലും സമാനമായ മോഷണ കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."