കുടുംബശ്രീക്ക് വായ്പ നല്‍കുന്നത് സര്‍ക്കാരല്ല ബാങ്കാണ്; ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പ കൊടുക്കില്ലെന്ന് പറയുന്നത് തെറ്റെന്ന് ധനമന്ത്രി തോമസ് ഐസക്. കുടുംബശ്രീക്ക് വായ്പ കൊടുക്കുന്നത് സര്‍ക്കാരല്ല ബാങ്കാണ്. വായ്പ നിഷേധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കാവില്ല. അതുകൊണ്ട് അത്തരം ആക്ഷേപങ്ങളില്‍ അടിസ്ഥാനമില്ലെന്ന് മന്ത്രി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന് നിര്‍ബന്ധിത പണപ്പിരിവ് നടക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
വനിതാമതിലില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല. മതിലിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ നവോത്ഥാന മുന്നേറ്റങ്ങളെ പിന്നോട്ടടിപ്പിക്കുന്നവരാണെന്നും ഐസക് ആരോപിച്ചു.
വനിതാ മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വായ്പ നല്‍കില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."