HOME
DETAILS
MAL
യൂത്ത് കോണ്‍ഗ്രസ് പുന:സംഘടന കേന്ദ്ര നേതൃത്വം റദ്ദാക്കി
backup
August 14 2017 | 09:08 AM
തിരുവനന്തപുരം: കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പുനസ്സംഘടന കേന്ദ്ര നേതൃത്വം റദ്ദാക്കി. കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡണ്ട് വി.എസ് ജോയി അടക്കമുള്ളവരെ ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസമാണ് പുനസ്സംഘടന നടത്തിയത്.
എ ഗ്രൂപ്പുകാരെ തിരുകിക്കയറ്റി ഏകപക്ഷീയമായാണ് പുനസംഘടന നടത്തിയതെന്ന് ആരോപിച്ച് ഐ ഗ്രൂപ്പ് നല്‍കിയ പരാതിയിലാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍.
ഇപ്പോള്‍ നടത്തിയതു ഡെക്കറേഷന്‍ പുന:സംഘടനയാണെന്നും അഞ്ച് വര്‍ഷം പൂര്‍ത്തികരിക്കാന്‍ പോകുന്ന കമ്മിറ്റിയുടെ കാലാവധി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പു വരെ നീട്ടാന്‍ വേണ്ടിയാണ് ഇതു ചെയ്തതെന്നുമാണ് ആരോപണം.
കഴിഞ്ഞ നാലരവര്‍ഷമായി യൂത്ത് കോണ്‍ഗ്രസില്‍ സംഘടന തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."