പൊട്ടിക്കല്ലിന്റെ കണ്ണീരൊപ്പി എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍
അഗളി: പ്രളയം സാരമായിതന്നെ ബാധിച്ച പ്രദേശമാണ് പുതൂര്‍ പഞ്ചായത്തിലെ പൊട്ടിക്കല്‍ ഊര്. പ്രളയ ദിനങ്ങളില്‍ വിറങ്ങലിച്ച് നിന്നിരുന്ന ഊര് നിവാസികള്‍ പ്രളയാനന്തരവും ഭീതിയോടെയാണ് ഓരോ ദിവസവും കഴിച്ച് കൂട്ടിയിരുന്നത്. അവരിലേക്ക് സമാശ്വാസവും സാന്ത്വനവുമായി ഒരുകൂട്ടം വിദ്യാര്‍ഥികളെത്തിയതില്‍ സന്ദോശിക്കുകയാണിവര്‍ ഇപ്പോള്‍. അട്ടപ്പാടി രാജീവ് ഗാന്ധി ഗവ: കോളജിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ പഞ്ചദിന സഹവാസ ക്യാംപിന് തെരഞ്ഞെടുത്തത പൊട്ടിക്കല്‍ ഊരിനെയാണ്. ആദിവാസികളോടൊപ്പം ഉണ്ടും ഉറങ്ങിയും കളിച്ചും അവരുടെ പച്ചയായ ജീവിതം തൊട്ടറിയുകയാണിവര്‍. പ്രളയത്തില്‍ നശിച്ച നാല്‍പ്പതോളം വീടുകള്‍ അമ്പതോളം വിദ്യാര്‍ഥികള്‍ പുതുമോടിയിലാക്കുകയാണ്. സിമന്റ് പൂശിയും പെയ്ന്റ് ചെയ്തും ഊരുവാസികളുടെ നീറുന്ന പ്രശ്‌നങ്ങളില്‍ അവരും ഭാഗഭാകായി. ഒരു പ്രളയം കൂടി താങ്ങാനുള്ള ശക്തി ഈ വീടുകള്‍ക്കിലെന്ന് വിദ്യാര്‍ഥികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. റോഡുകളെന്ന് പറയാവുന്ന ചെമ്മണ്‍ പാതയുടെയും സ്ഥിതിയും വ്യത്യസ്ഥമല്ല. സര്‍ക്കാരില്‍ നിന്ന് ഇതുവരേയും കാര്യമായ സഹായങ്ങളൊന്നും ഊരിലേക്ക് എത്തിനോക്കിയിട്ട് പോലുമില്ലെന്ന് ക്യാംപങ്ങളോട് ഊരു വാസികള്‍ പങ്കുവെച്ചു. പ്രോഗ്രാം ഓഫിസര്‍ ജെയിംസ് പി. ദാസിന്റെ അധ്യക്ഷതയില്‍ പുതൂര്‍ പഞ്ചായത്ത് മെംബര്‍ ആശ വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രമോട്ടര്‍ രംഗന്‍, ജിത്തു, ആല്‍ബി, അനസ്, ഷിന്‍സി, ഇഖ്ബാല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."