യമനില്‍ യുദ്ധം കൊണ്ട് സമാധാനം പുനഃസ്ഥാപിക്കാനാകില്ല: യു.എന്‍ സമാധാന ദൂതന്
റിയാദ്: യമനില്‍ സമാധാനം കൊണ്ടുവരണമെങ്കില്‍ യുദ്ധം നിര്‍ത്തണമെന്ന് യമനിലെ യു.എന്‍ സമാധാന ദൂതന് പറഞ്ഞു. യമന്‍ സമാധാനത്തിനായി വിവിധ രാജ്യങ്ങളില്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായി ഇറാന് സന്ദര്‍ശനത്തിനു ശേഷം തെഹ്റാനില്‍ നല്കിയ പ്രസ്താവനയിലാണ് ഐക്യരാഷ്ട്ര സഭ സമാധാന ദൂതന് ഇസ്മായില്‍ ഉല്‍ദ് ശൈഖ് അഹ്മദ് ഇക്കാര്യം പറഞ്ഞത്. 'യമന്‍ പ്രതിസന്ധിക്ക് സൈനിക നീക്കം ഒരു പരിഹാരമല്ല. അക്രമ രഹിത മാര്‍ഗ്ഗമാണ് സമാധാനത്തിനുള്ള ഏക മാര്‍ഗ്ഗം' അദ്ദേഹം പറഞ്ഞു.
യമനിലെ വിമത വിഭാഗമായ ഹൂതികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് ഇറാനാണെന്നതിനാലാണ് അദ്ദേഹം ഇവിടെയെത്തി ചര്‍ച്ചകള്‍ നടത്തുന്നത്. ഹൂതികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇറാനെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. പക്ഷെ, യു എന്‍ സമാധാന പ്രവര്‍ത്തനത്തെ തകര്‍ക്കുന്ന രീതിയിലാണ് ഹൂതി വിഭാഗത്തിന്റെ നിലപാടുകളെന്നു നിരീക്ഷകര്‍ വിലയിരുത്തുന്നു. പല രീതിയിലും സമാധാന ചര്‍ച്ചകള്‍ക്കായി ഹൂതികളെ ക്ഷണിച്ചെങ്കിലും ഇതെല്ലം നിരസിക്കുകയായിരുന്നു.
ചൈനയടക്കമുള്ള രാജ്യങ്ങള്‍ ഹൂതികളെ ചര്‍ച്ചക്കായി പ്രേരിപ്പിച്ചെങ്കിലും വിഫലമാകുകയായിരുന്നു. യു എന്‍ സമാധാന ദൂതന്റെ ചതുര് രാഷ്ട്ര സന്ദര്‍ശനത്തില്‍ യമനിലെ സന്‍ആ സന്ദര്‍ശനം നടക്കുമെങ്കിലും ഹൂതികള്‍ അവിടെയും അദ്ദേഹത്തെ സ്വീകരിക്കാനോ ചര്‍ച്ചകള്‍ക്കോ ഒരുക്കമല്ലെന്നു യമന്‍ വിദേശ കാര്യ മന്ത്രി അബ്ദുല്‍ മാലിക് അല്‍ മഖ്ലഫി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."