വനിതാ മതില് നിര്‍ബന്ധിത പിരിവ്; അന്വേഷണം നടത്തണം: ഡി.സി.സി
പാലക്കാട്: വനിതാമതില്‍ നിര്‍മാണത്തിന് ക്ഷേമപെന്‍ഷന്‍കാരില്‍ നിന്ന് അന്യായമായി പിരിക്കുന്നുവെന്ന പരാതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നവോത്ഥാന സംരക്ഷണസമിതിയുടെ പേരിലുള്ള കൂപ്പണ്‍ വഴിയാണ് പിരിവ് വ്യാപകമായി നടക്കുന്നത്. ഈ കുപ്പണുകള്‍ സി പി എമ്മിന്റെ നേതൃത്വത്തിലുള്ള പാലക്കാട് കോ ഓപ്പറേറ്റീവ് പ്രസില്‍ നിന്നാണ് അച്ചടിച്ചത്. ഇത്തരമൊരു സഹാചര്യത്തില്‍ പിരിവ് ഗൂഢോലോചനയാണെന്ന മന്ത്രി ദേവസ്വം മന്ത്രിയുടെ വാദം തെളിയിക്കണമെങ്കില്‍ ജുഡീഷ്യറി അന്വേഷണം അനിവാര്യമാണ്.
സി പി എംഭരിക്കുന്ന സഹകരണ ബാങ്കുകള്‍ വഴിയാണ് പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നത്. സഹകരണബാങ്ക് ജീവനക്കാര്‍ നേരിട്ട് വിതരണം ചെയ്യുന്ന പെന്‍ഷനുകളില്‍ നിന്ന് പിരിവ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവം വിവാദമായതോടെ ഭീഷണിപ്പെടുത്തി കൂപ്പണ്‍ നല്കിയവരില് നിന്നും പാര്‍ട്ടിനേതാക്കള്‍ അവ പിന്‍വലിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."