HOME
DETAILS

രക്തസാക്ഷ്യം: ഗാന്ധിസ്മൃതി 10 മുതല്‍ 15 വരെ ശബരി ആശ്രമത്തില്‍

  
backup
December 29 2018 | 07:12 AM

%e0%b4%b0%e0%b4%95%e0%b5%8d%e0%b4%a4%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%82-%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae

പാലക്കാട് : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വത്തിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അകത്തേത്തറ ശബരി ആശ്രമത്തില്‍ ജനുവരി 10 മുതല്‍ 15 വരെ രക്തസാക്ഷ്യം എന്നപേരില്‍ ഗാന്ധിസ്മൃതി സംഘടിപ്പിക്കും. ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പ്രചരണാര്‍ത്ഥം സ്വാതന്ത്ര്യസമരസേനാനിയും ദളിത് വിമോചന പോരാട്ടനായകനുമായ ടി.ആര്‍ കൃഷ്ണസ്വാമി 1922 -ല്‍ സ്ഥാപിച്ച ശബരി ആശ്രമത്തില്‍ ഗാന്ധിജിയുടെ 150-ാം ജന്മ വാര്‍ഷിക വേളയില്‍ നടക്കുന്ന ഗാന്ധിസ്മൃതി യോടനുബന്ധിച്ച് സെമിനാറുകള്‍, എക്‌സിബിഷന്‍, സാഹിത്യസമ്മേളനം, കലാ സാംസ്‌കാരിക സന്ധ്യ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കും. ഭാരതത്തില്‍ ആദ്യമായി മിശ്രഭോജനം നടന്ന ഇടം എന്ന പ്രത്യേകത കൂടി ശബരി ആശ്രമത്തിനുണ്ട്.
ആറു ദിവസം നീളുന്ന ഗാന്ധി സ്മൃതി പരിപാടികളുടെ നടത്തിപ്പിനായി നിയമ സംസ്‌കാരിക പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നോക്കക്ഷേമ സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ ബാലന്‍ ജലവിഭവ വകുപ്പുമന്ത്രി കെ .കൃഷ്ണന്‍കുട്ടി എന്നിവര്‍ മുഖ്യരക്ഷാധികാരികളായും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ .കെ ശാന്തകുമാരി , ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ രക്ഷാധികാരികളായും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എംഎല്‍എയുമായ വിഎസ് അച്യുതാനന്ദന്‍ ചെയര്‍മാനും അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സദാശിവന്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുദേവന്‍, സാംസ്‌കാരിക ഉന്നതസമിതി സെക്രട്ടറി എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും ജില്ലാകലക്ടര്‍ ഡി.ബാലമുരളി ജനറല്‍ കണ്‍വീനറും ഒ.വി വിജയന്‍ സ്മാരകസമിതി സെക്രട്ടറി ടി.ആര്‍ അജയന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍(ഇന്‍ ചാര്‍ജ്ജ്) പ്രിയ.കെ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ കണ്‍വീനര്‍മാരായും കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സെയ്തലവി ജോയിന്‍ കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. സംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ സദാശിവന്‍നായര്‍ ട്രഷററും വിവിധ സാംസ്‌കാരിക നായക നായകന്‍മാര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ജില്ലാ -ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ ,കുടുംബശ്രീ മിഷന്‍ ഡയറക്ടര്‍, ലൈബ്രറികൗണ്‍സില്‍ പ്രതിനിധികള്‍, സംസ്‌കാരിക സ്ഥാപന പ്രതിനിധികള്‍ എന്നിവരെ ജനറല്‍ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപിതാവ് മൂന്നുതവണ സന്ദര്‍ശനം നടത്തിയ കേരളത്തിലെ ഏക സ്ഥലമായ അകത്തേത്തറ ശബരി ആശ്രമത്തിലെ മൂന്നര ഏക്കറില്‍ ഗാന്ധിസ്മൃതി മ്യൂസിയം, ഗാന്ധിയന്‍ ആ ദര്‍ശങ്ങളും ' പഠനങ്ങളും ഉള്‍ക്കൊണ്ട പുസ്തങ്ങള്‍ അടങ്ങിയ ലൈബ്രറി , കോണ്‍ഫറന്‍സ് ഹാള്‍, ഗവേഷകരായെത്തുന്നവര്‍ക്കായി ഡോര്‍മെറ്ററി, ആശ്രമത്തിലെ വിദ്യാര്‍ഥികള്‍ക്കായി ഹോസ്റ്റല്‍ എന്നിവയുടെ നിര്‍മാണം ഉള്‍പ്പെടുത്തി രണ്ടര കോടിയുടെ ആദ്യ ഘട്ട നവീകരണം നടത്തുമെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി എ . കെ ബാലന്‍ അറിയിച്ചിട്ടുണ്ട്.
നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മൊത്തം 10 കോടിയുടെ മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള 'ഹാബിറ്റാറ്റ്' ഗ്രൂപ്പാണ് നവീകരണ പ്രവര്‍ത്തനങ്ങളുടെ കണ്‍സള്‍ട്ടന്റ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

Kerala
  •  2 months ago
No Image

തിരിച്ചടി കഴിഞ്ഞു; ഇറാനെതിരായ ആക്രമണം ഇതോടെ അവസാനിപ്പിച്ചെന്ന് ഇസ്‌റാഈല്‍

International
  •  2 months ago
No Image

പൂരം കലക്കൽ: പ്രശ്‌നപരിഹാരത്തിന് എ.ഡി.ജി.പി ഇടപെട്ടില്ലെന്ന പരാതി- പൊലിസ് മേധാവി അന്വേഷിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala
  •  2 months ago
No Image

സർക്കാർ ഫണ്ട് അനുവദിച്ചില്ല; വായ്പയ്ക്ക് ബസ് വാങ്ങാൻ കെ.എസ്.ആർ.ടി.സി

Kerala
  •  2 months ago
No Image

ഇറാനെതിരായ ആക്രമണം നടത്തുമ്പോള്‍ ബങ്കറിലൊളിച്ച് നെതന്യാഹുവും മുതിര്‍ന്ന ഉദ്യോഗസ്ഥരും

International
  •  2 months ago
No Image

ഉരുൾ ദുരന്തം മുതൽ മനുഷ്യ-വന്യജീവി സംഘർഷം വരെ ചർച്ച

Kerala
  •  2 months ago
No Image

കുതിച്ചു ചാടി പൊന്ന്; പവന് ഇന്ന് 520 കൂടി 58,880 രൂപ

Business
  •  2 months ago