മധ്യപ്രദേശ്: മുഖ്യമന്ത്രി കമല്‍നാഥിന് വ്യവസായം; ബാല ബച്ചന് ആഭ്യന്തരം, തരുണ്‍ ഭാനോട്ട് ധനകാര്യം
ഭോപാല്‍: മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാറിന്റെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. പബ്ലിക് റിലേഷന്‍സ്, വ്യവസായം, നിക്ഷേപ പ്രോത്സാഹനം, സാങ്കേതിക വിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്.
ആദിവാസി വിഭാഗം നേതാവും ദിഗ്‌വിജയ് സിങ് സര്‍ക്കാറില്‍ മന്ത്രിയുമായിരുന്ന ബാല ബച്ചന് ആഭ്യന്തരം, ജയില്‍ വകുപ്പ് എന്നിവയും മുതിര്‍ന്ന എം.എല്‍.എ തുള്‍സി സിലാവതിന് ആരോഗ്യ വകുപ്പും നല്‍കി.
ഗോവിന്ദ് രജ്പുതിന് റവന്യൂ, ഗതാഗതം, തരുണ്‍ ഭാനോട്ടിന് ധനകാര്യം, പ്രഭുരാം ചൗധരിക്ക് വിദ്യാഭ്യാസം, വിജയലക്ഷ്മി സാധോക്ക് സാംസ്‌കാരികം, ആരോഗ്യ വിഭ്യാഭ്യാസം, ഹുക്കും സിങ് കരദക്ക് ജലവിഭവം, മുതിര്‍ന്ന എം.എല്‍.എ ഡോ.ഗോവിന്ദ് സിങ്ങിന് സഹകരണ പാര്‍ലമെന്ററി കാര്യ വകുപ്പ്, സജ്ജന്‍ സിങ് വര്‍മക്ക് പൊതുമരാമത്ത് എന്നിവയാണ് ലഭിച്ചത്.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങ്ങിന്റെ മകനും മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞയാളുമായ ജയ്‌വര്‍ധന് നഗരഭരണമാണ് നല്‍കിയിരിക്കുന്നത്. 28 കാബിനറ്റ് മന്ത്രിമാരാണ് മധ്യപ്രദേശില്‍ ചുമതലയേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."