കോഴ കുടുക്കി; കുമ്മനത്തിന്റെ പദയാത്ര മാറ്റിവച്ചു
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നടത്താനിരുന്ന പദയാത്ര മാറ്റിവച്ചു. മെഡിക്കല്‍ കോളജ് കോഴ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് യാത്ര മാറ്റിവച്ചത്. സെപ്തംബറിലേക്കാണ് യാത്ര മാറ്റിയിരിക്കുന്നത്.
ബി.ജെ.പിയുടെ സംസ്ഥാന ഭാരവാഹി യോഗത്തിലാണ് യാത്ര മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. കുമ്മനത്തിനെതിരെ വി മുരളീധര പക്ഷത്തിന്റെ ഭാഗത്തു നിന്ന് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. കുമ്മനം പ്രസിഡന്റായ ശേഷം പാര്‍ട്ടിയില്‍ അഴിമതി കൂടിയെന്നും കുമ്മനത്തിന്റെ ഓഫിസ് അഴിമതിയുടെ കേന്ദ്രമായെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു.
മെഡിക്കല്‍ കോളജ് കോഴ അന്വേഷിച്ച പാര്‍ട്ടി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് യോഗത്തില്‍ ചേരിതിരിഞ്ഞുള്ള വാഗ്വാദങ്ങളുണ്ടായത്. റിപ്പോര്‍ട്ട് ചോര്‍ത്തിയതിനു പിന്നില്‍ കൂടുതല്‍ നേതാക്കളുണ്ടെന്നാണ് ഔദ്യോഗിക പക്ഷം ആരോപിച്ചത്. എന്നാല്‍ നടപടി രാജേഷില്‍ മാത്രം ഒതുക്കരുതെന്നാണ് മുരളീധര പക്ഷം ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."