HOME
DETAILS

സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി പ്രവാസികളും

  
backup
August 14 2017 | 16:08 PM

56541654156

മനാമ: ഇന്ത്യയുടെ 71-ാം സ്വാതന്ത്ര്യ ദിനാഘോഷം പ്രവാസികളും സമുചിതം ആഘോഷിക്കുന്നു. ബഹ്‌റൈനിലെ വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ ഇതിനായി ദിവസങ്ങള്‍ക്കു മുമ്പെ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ പതിവായി നടക്കുന്ന പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍ ഇത്തവണ എംബസിയുടെ സീഫിലെ പുതിയ കെട്ടിടത്തില്‍ വച്ചായിരിക്കും നടക്കുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഈ കെട്ടിടത്തിന്റെ പണി ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഇതുവരെ ഉദ്ഘാടനം നടന്നിട്ടില്ല. അതുകൊണ്ടു തന്നെ ഉദ്ഘാടനത്തിനു മുമ്പു നടക്കുന്ന പ്രഥമ പൊതു പരിപാടികൂടിയായിരിക്കും എംബസിയുടെ സ്വാതന്ത്ര്യദിന ചടങ്ങുകള്‍.

കൂടാതെ കാലത്ത് ബഹ്‌റൈന്‍ കേരളീയ സമാജത്തിലും ഇന്ത്യന്‍ ക്ലബ്ബിലും പതാകയുയര്‍ത്തല്‍ ചടങ്ങ് നടക്കും. വേനല്‍ അവധി ആയതിനാല്‍ ഇത്തവണ വിദ്യാര്‍ത്ഥികളില്ലാതെയായിരിക്കും ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ സ്വാതന്ത്ര്യദിന ചടങ്ങുകള്‍. വിദ്യാര്‍ത്ഥികളുടെ വര്‍ണ്ണാഭമായ പതിവ് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് പകരം ഇത്തവണത്തെ സ്‌കൂളിലെ പ്രോഗ്രാമുകള്‍ പതാകയുയര്‍ത്തലില്‍ ഒതുങ്ങും.

സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനകള്‍ നേരത്തെ തന്നെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കിയിരുന്നു. ബഹ്‌റൈന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന രക്തദാന ക്യാമ്പില്‍ സ്വദേശികളും വിദേശികളുമായി നിരവധി പേരാണ് പങ്കെടുത്തത്. കോണ്‍ഗ്രസ്സ് അനുകൂല സംഘടനയായ ഒ.ഐ.സി.സി, ഐ.വൈ.സി.സി എന്നിവയുടെ നേതൃത്വത്തില്‍ ക്വിറ്റ് ഇന്ത്യ പ്രോഗ്രാമുകളും നടന്നു.

ബഹ്‌റൈന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കേരളീയ സമാജത്തില്‍ വിപുലമായ സ്വാതന്ത്രദിന പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.
ഇതില്‍ പ്രമുഖ വാഗ്മി എം.പി. അബ്ദുസമദ് സമദാനി 'നാനാത്വത്തില്‍ ഏകത്വം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ഫ്രീഡം സ്‌ക്വയര്‍ പ്രോഗ്രാം രാത്രി 8.30ന് മനാമയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും. 'ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം' എന്ന പ്രമേയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ വാഗ്മി ഖലീല്‍ റഹ്മാന്‍ അല്‍ കാശിഫി അബുദാബി മുഖ്യപ്രഭാഷണം നടത്തും. ബഹ്‌റൈനിലെ മതരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

ഇന്ത്യക്കകത്തും പുറത്തും എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ഫ്രീഡം സ്‌ക്വയര്‍ വിവിധ ജിസിസി രാഷ്ട്രങ്ങളിലും സംഘടിപ്പിക്കുന്നുണ്ട്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

Kerala
  •  2 months ago
No Image

തിരിച്ചടി കഴിഞ്ഞു; ഇറാനെതിരായ ആക്രമണം ഇതോടെ അവസാനിപ്പിച്ചെന്ന് ഇസ്‌റാഈല്‍

International
  •  2 months ago
No Image

പൂരം കലക്കൽ: പ്രശ്‌നപരിഹാരത്തിന് എ.ഡി.ജി.പി ഇടപെട്ടില്ലെന്ന പരാതി- പൊലിസ് മേധാവി അന്വേഷിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala
  •  2 months ago
No Image

സർക്കാർ ഫണ്ട് അനുവദിച്ചില്ല; വായ്പയ്ക്ക് ബസ് വാങ്ങാൻ കെ.എസ്.ആർ.ടി.സി

Kerala
  •  2 months ago
No Image

ഇറാനെതിരായ ആക്രമണം നടത്തുമ്പോള്‍ ബങ്കറിലൊളിച്ച് നെതന്യാഹുവും മുതിര്‍ന്ന ഉദ്യോഗസ്ഥരും

International
  •  2 months ago
No Image

ഉരുൾ ദുരന്തം മുതൽ മനുഷ്യ-വന്യജീവി സംഘർഷം വരെ ചർച്ച

Kerala
  •  2 months ago
No Image

കുതിച്ചു ചാടി പൊന്ന്; പവന് ഇന്ന് 520 കൂടി 58,880 രൂപ

Business
  •  2 months ago