മാലിന്യം തള്ളിയ കേസിലെ പ്രതി അറസ്റ്റില്‍
എരുമപ്പെട്ടി: പാത്രമംഗലം പുഴയ്ക്ക് സമീപം സെപ്റ്റിക്ക് മാലിന്യം തള്ളിയ കേസിലെ പ്രതിയെ എരുമപ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്തു. കോട്ടയം മാണിക്കുളം കുക്കുനിവാസില് അഭിലാഷ് രാജ്മോഹനനെയാണ് എസ്.ഐ.പി.ഡി.അനൂപ്മോന്റെ നേത്യത്വത്തില്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രിയിലാണ് പാത്രമംഗലം പുഴയ്ക്ക് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്തും പാലത്തിലും റോഡരുകിലുമായി സെപ്റ്റിക്ക് ടാങ്ക് ക്ലീന്‍ ചെയ്ത മാലിന്യം തള്ളിയത്.രൂക്ഷമായ ദുര്‍ഗന്ധമാണ് പരിസരത്ത് അനുഭവപ്പെട്ടിരുന്നത്.
നാട്ടുകാര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ ചാവക്കാട് വെച്ചാണ് പ്രതി പിടിയിലായത്. കരാറടിസ്ഥാനത്തില്‍ സെപ്റ്റിക്ക് ടാങ്ക് ക്ലീന്‍ ചെയ്യുന്ന അഭിലാഷ് ഇത്തരത്തില്‍ ഒഴിഞ്ഞ പ്രദേശങ്ങളില്‍ റോഡരുകില്‍ മാലിന്യം തള്ളുകയാണ് പതിവ്. മാലിന്യം കൊണ്ടണ്ട് വന്ന ടാങ്കര്‍ ലോറിയും പൊലിസ് കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."