നവവധുവിന്റെ ദുരൂഹമരണം: മരണവീട്ടിലെത്തിയ ഭര്‍തൃ ബന്ധുക്കളെ തടഞ്ഞു വച്ചു
കൊടുങ്ങല്ലൂര്‍: സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ സ്വന്തം വീട്ടില്‍ കൊണ്ടുവന്നാക്കിയിരുന്ന നവവധു തൂങ്ങിമരിച്ച സംഭവത്തില്‍ പൊലിസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മരണ വീട്ടിലെത്തിയ ഭര്‍തൃ ബന്ധുക്കളെ ക്ഷുഭിതരായ നാട്ടുകാരും ബന്ധുക്കളും തടഞ്ഞു.
എടവലിങ്ങ് കാതിയാളം ഓളിയില്‍ അബ്ദുള്‍ജലാലിന്റെ മകള്‍ സജിന(25)ആണ് കാതിയാളത്തുള്ള സ്വന്തം വീട്ടിലെ കിടപ്പുമുറിയുടെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. വെള്ളാങ്ങല്ലൂര്‍ പാളയംകോട്ട് സനൂപ് മായി രണ്ടര മാസം മുന്‍പാണ് സജിനയുടെ വിവാഹം കഴിഞ്ഞിരുന്നത്. വിവാഹത്തിന് പറഞ്ഞ് ഉറപ്പിച്ച നാല്‍പ്പത് പവന്റെ സ്വര്‍ണ്ണം നല്കാന് വീട്ടുകാര്‍ക്ക് കഴിയാത്തതിന്റെ പേരില്‍ സജിനയെ ഭര്‍തൃ വീട്ടുകാര്‍ സ്വന്തം വീട്ടില്‍ കൊണ്ടുവന്നാക്കിയിരുന്നതായി ബന്ധുക്കള്‍ കൊടുങ്ങല്ലൂര്‍ പൊലിസില്‍ നല്കിയ മൊഴിയില്‍ പറയുന്നു. സജിനയുടെ മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകീട്ട് ആറുമണിയോടെ കാതിയാളത്തുള്ള വീട്ടില്‍ കൊണ്ടുവരികയായിരുന്നു.
ഈ സമയം ഭര്‍തൃ മാതാവും മറ്റൊരു ബന്ധുവായ സ്ത്രീയും മൃതദേഹം കാണുന്നതിനായി ഇവിടെ എത്തിയത് സജിനയുടെ സ്ത്രീകളായ ബന്ധുക്കള്‍ ചോദ്യം ചെയ്യുകയായിരുന്നു.
ഇതിനിടയില്‍ ഇവര്‍ പൊലിസില്‍ വിവരം അറയിക്കുകയും, പൊലിസ് സ്ഥലത്ത് എത്തി നാട്ടുകാരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തി. ഇവരെ കയറ്റിയ പൊലിസ് ജീപ്പിന് മുന്നില്‍ നാട്ടുകാര്‍ കൂട്ടം കൂടി നിന്നതോടെ സ്ഥലം എം.എല്‍.എ ഇ.ടി ടൈസണും സ്ഥലത്ത് എത്തി. തുടര്‍ന്ന് എം.എല്‍.എ.യും പൊലിസും ചേര്‍ന്ന് നാട്ടുകാരെ അനുനയിപ്പിച്ച് ഇവരെ ഇവിടെ നിന്നും മോചിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."