HOME
DETAILS
MAL
സ്വത്ത് തട്ടിയെടുത്ത കേസ്: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി
backup
August 14 2017 | 23:08 PM
കൊച്ചി: വ്യാജരേഖയുണ്ടാക്കി മരിച്ചയാളുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ പ്രതികള്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റി. പയ്യന്നൂര്‍ ബാറിലെ അഭിഭാഷക കെ.വി ശൈലജ, ഭര്‍ത്താവ് പി. കൃഷ്ണകുമാര്‍ എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയിരുന്നത്.
തളിപ്പറമ്പ് സ്വദേശി പി. ബാലകൃഷ്ണന് നായരുടെ സ്വത്ത് തട്ടിയെടുത്തെന്നാണ് കേസ്. രോഗിയായിരുന്ന ബാലകൃഷ്ണനെ പ്രതികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് വാങ്ങി പയ്യന്നൂരിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു.
എന്നാല്‍, യാത്രാമധ്യേ കൊടുങ്ങല്ലൂരില്‍ വച്ച് ബാലകൃഷ്ണന് നായര്‍ മരിക്കുകയായിരുന്നു. ഈ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് വിലയിരുത്തി പൊലിസ് കൊലക്കുറ്റം കൂടി ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."