സ്വര്‍ഗം മുസ്‌ലിംകള്‍ക്കു മാത്രമെന്ന ഇസ്‌ലാമിക വിശ്വാസം അപരിഷ്‌കൃതമെന്ന മന്ത്രി ജലീലിന്റെ പരാമര്‍ശം മത വിശ്വാസിക്ക് ചേര്‍ന്നതല്ല: എസ് കെ.എസ്.എസ്എഫ്
കോഴിക്കോട്: മുസ്‌ലിംകള്‍ മാത്രമേ സ്വര്‍ഗ്ഗ പ്രവേശനം നേടൂവെന്ന ഇസ്‌ലാമിക വിശ്വാസം അപരിഷ്‌കൃതവും അബദ്ധ ജഢിലവുമാണെന്ന മന്ത്രി കെ.ടി ജലീലിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവന ഒരു മത വിശ്വാസിക്ക് ചേര്‍ന്നതല്ലെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂരും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
[playlist type="video" ids="671858"]
ഇസ്‌ലാം നിരാകരിക്കുന്ന സര്‍വ്വ മത സത്യവാദത്തിലേക്ക് നയിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ മതഭ്രഷ്ട് വരെ സംഭവിക്കാന്‍ സാധ്യതയുള്ളതാണ്. രാഷ്ട്രീയമായ പ്രതിരോധങ്ങള്‍ക്കും പകതീര്‍ക്കലുകള്‍ക്കും വേണ്ടി മതത്തേയും മതത്തിന്റെ മൗലിക വിശ്വാസങ്ങളേയും പരിഹസിക്കുന്ന ഈ നടപടി അത്യന്തം അപലപനീയമാണ്.
ഏതൊരു വ്യക്തിക്കും അവരുടെ പ്രത്യയശാസ്ത്രമാണ് ശരിയെന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം മുസ്‌ലിംകള്‍ക്കുമുണ്ടായിരിക്കെ മറ്റുള്ളവരുടെ കയ്യടി നേടാനും രാഷ്ട്രീയ പകപോക്കലിനും മതത്തെ അവഹേളിക്കുന്നത് ഉത്തരവാദപ്പെട്ട ഒരു മന്ത്രിക്ക് ചേര്‍ന്നതല്ല അവര്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റിലെ മുത്വലാഖ് ബില്‍ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാറിന്റെ മുസ്‌ലിം വിരുദ്ധ നീക്കങ്ങളെ തുറന്ന് കാണിക്കുകയും എതിര്‍ത്ത് വോട്ടു രേഖപ്പെടുത്തുകയും ചെയ്ത വിവിധ ജനപ്രതിനിധികളെ അവര്‍ അഭിനന്ദിച്ചു.
വീഡിയോക്കു കടപ്പാട്- മലബാര് ടൈംസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."