HOME
DETAILS
MAL
സംസ്ഥാനത്ത് കനത്ത സുരക്ഷ
backup
August 14 2017 | 23:08 PM
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം. എല്ലാ നഗരങ്ങളും പൊലിസ് നിരീക്ഷണത്തിലാണ്. ചടങ്ങുകള്‍ നടക്കുന്നയിടങ്ങളില്‍ ബോംബ് സ്ക്വാഡും പൊലിസും പരിശോധന നടത്തി. ആകാശ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം സംസ്ഥാന പൊലിസ് മേധാവിയും ഇന്റലിജന്‍സും ജില്ലാ പൊലിസ് മേധാവികള്‍ക്ക് നല്‍കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡുകള്‍, മാളുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ പൊലിസും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്. ഇന്നു രാവിലെ 8.30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പതാക ഉയര്‍ത്തും. 24 പ്ലാറ്റൂണുകള്‍ പങ്കെടുക്കുന്ന പരേഡില്‍ കര്‍ണാടക പൊലിസും പങ്കെടുക്കുന്നുണ്ട്. രാഷ്ട്രപതിയുടെ പൊലിസ് മെഡലുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."