HOME
DETAILS
MAL
സൂചനാ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ഒരുവിഭാഗം ബസുടമകള്‍
backup
August 14 2017 | 23:08 PM
പാലക്കാട്: 18ന് പ്രഖ്യാപിച്ചിട്ടുള്ള സൂചനാ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ആള് കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥനും വൈസ് പ്രസിഡന്റ് എന്‍. വിദ്യാധരനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കടുത്ത പ്രതിസന്ധി നേരിടുന്ന ഈ മേഖലയെ രക്ഷിക്കാന്‍ സൂചനാ പണിമുടക്ക് കൊണ്ട് സാധിക്കില്ല. അനിശ്ചിതകാല പണിമുടക്കിലൂടെ മാത്രമേ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ. ആള് കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് അടക്കമുള്ള ഏഴ് സംഘടനകള്‍ സെപ്റ്റംബര്‍ 14 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും അവര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വി.എന്‍ ചന്ദ്രശേഖരന്, ട്രഷറര്‍ എ. രാജന്, വൈസ് പ്രസിഡന്റ് എ.എസ് ബേബി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."