മെഡിക്കല്‍ പ്രവേശനം: എന്‍ട്രന്‍സ് കമ്മിഷണറുടെ ഉത്തരവിന് സ്റ്റേ
കൊച്ചി: പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജിലെയും കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജിലെയും 35 ശതമാനം മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം നേടുന്നവര്‍ 11 ലക്ഷം രൂപയുടെ പലിശരഹിത നിക്ഷേപവും 44 ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റിയും നല്‍കണമെന്ന എന്‍ട്രന്‍സ് കമ്മിഷണറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
44 ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റിക്കുപകരം ഈ തുകയ്ക്ക് തുല്യമായ ബോണ്ട് കെട്ടിവച്ചാല്‍ മതിയെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു. ഇരു കോളജുകളിലെയും മാനേജ്‌മെന്റ് സീറ്റിലേക്ക് ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് മാത്രമേ പ്രവേശനം നല്‍കാനാവൂ. ഈ വിഭാഗങ്ങളില്‍ നിന്ന് പ്രവേശനത്തിനു മതിയായ വിദ്യാര്‍ഥികളെ ലഭിക്കുന്നില്ലെങ്കില്‍ എന്‍ട്രന്‍സ് കമ്മിഷണര്‍ക്ക് 2.5 ലക്ഷം രൂപ ഫീസ് ഈടാക്കി ജനറല്‍ മെറിറ്റില്‍ നിന്ന് പ്രവേശനം നടത്താമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 11ലെ എന്‍ട്രന്‍സ് കമ്മിഷണറുടെ ഉത്തരവിനെതിരേ തിരുവല്ല സ്വദേശി നൈനാന്‍ വര്‍ഗീസ് പുഞ്ചമണ്ണില്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."