വലിയുല്ലാഹി അന്ത്രുപ്പാപ്പ 17ാം ആണ്ട് നേര്‍ച്ചക്ക് നാളെ തുടക്കമാകും
വെള്ളാങ്ങല്ലൂര്‍: കരൂപടന്ന പ്രശസ്ത സൂഫിവര്യനും വലിയ്യുമായ അന്ത്രുപ്പാപ്പയുടെ 17ാം ആണ്ട് നേര്‍ച്ച കരൂപടന്ന ശാഖ എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ കരൂപടന്ന പള്ളി നടയില്‍ മര്‍ഹൂം ഫഖീര്‍ മുഹമ്മദ് ഹാജി നഗറില്‍ നാളെ മുതല്‍ 28ാം തിയ്യതി വരെ നടക്കും. നാളെ ജുമുഅ നിസ്‌ക്കാരാനന്തരം ഫഖീര്‍ മുഹമ്മദ് ഹാജി മഖാം സിയാറത്തിന് ശേഷം വെള്ളാങ്ങല്ലൂര്‍ മഹല്ല് ചെയര്‍മാന്‍ കെ.എ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്യും.
കെ.പി സൈനുദ്ധീന്‍ ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തക സംഗമം, ഖുര്‍ആന്‍ പ്രതിഭയെ കണ്ടെത്തല്‍, കുടുംബ സംഗമം, ഗൃഹ സന്ദര്‍ശനം, ബുര്‍ദ ആന്റ് ഇശല്‍, മജ്‌ലിസുന്നൂര്‍, ഖുത്ത്ബിയ്യത്ത്, ഖത്മുല്‍ ഖുര്‍ആന്‍, മൗലിദ് പാരായണം മത വിജ്ഞാന സദസ്, ഖുര്‍ആന്‍ പ്രഭാഷണം, ഉദ്ഘാടനം സമ്മേളനം, സിയാറത്ത്, റിലീഫ്, അവാര്‍ഡ് ദാനം, ആദരിക്കല്‍, അന്നദാനം, സമാപന ദുആ സമ്മേളനം, വിവിധ പരിപാടികളില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമുലൈലി തങ്ങള്‍, സയ്യിദ് എസ്.എം.കെ തങ്ങള്‍, റഹ്മത്തുല്ലാഹ് ഖാസിമി, കെ.പി സൈനുദ്ദീന്‍ ഫൈസി, അന്‍വര്‍ മുഹയുദ്ധീന്‍ ഹുദവി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ശമീര്‍ ദാരിമി കൊല്ലം, സി.പി മുഹമ്മദ് ഫൈസി, സുലൈമാന്‍ അന്‍വരി തുടങ്ങി സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കള്‍ സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിക്കും. അന്ത്രുപ്പാപ്പ മഖാം ഉള്‍പ്പെടെ വിവിധ മഖാമുകളിലേക്കുള്ള സിയാറത്തില്‍ സംബന്ധിക്കുവാന്‍ താല്‍പര്യമുള്ളവര്‍ 8606170786 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."