യു.പിയില്‍ പൊലിസിനെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞു കൊന്നു; സംഭവം മോദിക്ക് സുരക്ഷയൊരുക്കി മടങ്ങുന്നതിനിടെ
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും പൊലിസുകാരനു നേരെ ആള്‍ക്കൂട്ട ആക്രമണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷയൊരുക്കി മടങ്ങിയ പൊലിസുകാരനെയാണ് ഗാസുപുരില്‍ ആള്‍ക്കൂട്ടം കല്ലെറിഞ്ഞു കൊന്നത്. നാന്‍ഹര പൊലിസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സുരേഷ് വാട്‌സ് എന്ന പൊലിസുകാരനാണ് ദാരുണാന്ത്യം.
ഹൈന്ദവ സമുദായമായ നിശാദ് വിഭാഗം സംവരണ ആവശ്യവുമായി ബന്ധപ്പെട്ട് ഗാസിപുരില്‍ ദേശീയപാത ഉപരോധിച്ചിരുന്നു. ഈ സമയത്ത് മോദിയുടെ സുരക്ഷാ ഡ്യൂട്ടി കഴിഞ്ഞ് ഇതുവഴിയെത്തിയ പൊലിസ് സംഘവും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി.
സമരക്കാരെ ദേശീയ പാതയില്‍ നിന്ന് മാറ്റാന്‍ പൊലിസ് ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പിന്നീട് ആള്‍ക്കൂട്ടം സംഘം ചേര്‍ന്ന് കല്ലെറിഞ്ഞു. ബുലന്ദ്‌ഷെഹറിന് പിന്നാലെ ഒരു മാസത്തിനിടെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ പൊലിസുകാരനാണ് ഇദ്ദേഹം.
#WATCH One constable dead & two locals from the area injured in stone pelting allegedly by Nishad Party workers near Atwa Mor police station in Naunera area, earlier today. #Ghazipur pic.twitter.com/FnviOzuRIU
— ANI UP (@ANINewsUP) December 29, 2018
പശുവിന്റെ പേരിലായിരുന്നു ബുലന്ദ്ഷഹറിലെ കൊലപാതകം. പൊലിസ് ഇന്‍സ്‌പെക്ടറായിരുന്ന സുബോധ് കുമാര്‍ സിങിനെയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കൂട്ടമായി കല്ലെറിയുകയും വെടിവച്ചിടുകയും ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."