HOME
DETAILS
MAL
ഫെമിനിസ്റ്റ് കൊച്ചമ്മമാര് പറയുന്ന മര്യാദ പഠിക്കാന്‍ സൗകര്യമില്ലെന്ന് പി.സി ജോര്‍ജ്
backup
August 14 2017 | 23:08 PM
തിരുവനന്തപുരം: തനിക്കെതിരേ കേസെടുത്തതിന് വനിതാ കമ്മിഷന് അധ്യക്ഷ ജോസഫൈനെ ശക്തമായി വിമര്‍ശിച്ച് പി.സി ജോര്‍ജ് എം.എല്‍.എ രംഗത്ത്.
ചാനലുകളില്‍ കയറിയിരുന്ന് ഇളകിയാട്ടം നടത്തുന്ന ഫെമിനിസ്റ്റ് കൊച്ചമ്മമാര് പറയുന്ന മര്യാദ പഠിക്കാന്‍ സൗകര്യമില്ലെന്നും തന്നെ സ്ത്രീവിരുദ്ധനാക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ നിരാശരാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ജനങ്ങളില്‍ നിന്ന് അകന്നും മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടിയും ജീവിക്കുന്നവനല്ല താന്‍. അതറിയാത്ത ഫെമിനിസ്റ്റുകളും സ്ത്രീവാദികളും തന്നെക്കുറിച്ച് നാട്ടില്‍ വന്ന് അന്വേഷിക്കണം.
സ്വയംകല്പിത തമ്പുരാട്ടിയുടെയോ ഏതാനും തമ്പുരാട്ടിമാരുടെയോ തമ്പുരാക്കന്മാരുടേയോ തിട്ടൂരത്തിനോ ഭയപ്പെടുത്തലിനോ വഴങ്ങില്ലെന്നും ജോര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."