സമസ്ത ഇസ്ലാമിക് സെന്റര്‍ മക്ക സെന്‍ട്രല്‍ കമ്മറ്റി നിലവില്‍ വന്നു
മദീന: സമസ്ത കേരള ജംഇയത്തുല്‍ ഉലമ യുടെ ആദര്‍ശങ്ങള്‍ ഉള്‍ക്കെണ്ട് സഊദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗങ്ങളെയും ഏകോപിപ്പിച്ച് സമസ്ത കേന്ദ്രമുശാവറ തീരുമാനപ്രകാരം നിലവില്‍ വന്ന സമസ്ത ഇസ്‌ലാമിക് സെന്ററിന് മക്ക സെന്‍ട്രല്‍ കമ്മറ്റി നിലവില്‍ വന്നു.
മദീനയില്‍ നടന്ന സമസ്ത ഇസ്ലാമിക് സെന്റര്‍ സൗദി നാഷണല്‍ മീലാദ് മീറ്റില്‍ വെച്ച് കോഴിക്കോട് വലിയ ഖാസിയും എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സെയ്യിദ് മുഹമ്മദ് കോയ ജമലുലൈലി തങ്ങള്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു.
എസ് കെ എസ് എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടി സത്താര്‍ പന്തല്ലൂര്‍ സന്നിഹിതനായിരുന്നു.
ഭാരവാഹികള്‍: മുഖ്യരക്ഷാധികാരി മുഹൈമിന്‍ ആലുങ്ങല്‍, ചെയര്‍മാന്‍ ഒമാനൂര്‍ അബ്ദു റഹ് മാന്‍ മൗലവി , പ്രസിഡന്റ് സൈനുദ്ദീന്‍ അന്‍വ്വരി, സീനിയര്‍ വൈസ് പ്രസിഡന്റ് റഫീഖ് ഫൈസി മണ്ണാര്‍ക്കാട്, ജനറല്‍ സെക്രട്ടറി ഫരീദ് ഐക്കരപ്പടി, വര്‍ക്കിംഗ് സെക്രട്ടറി അഷ്‌റഫ് മിസ്ബാഹി, ട്രഷറര്‍ ഹംസ ഹാജി മണ്ണാര്‍മല.
സഹഭാരവാഹികളായി വൈസ് ചെയര്‍മാന്‍ ഹംസ സലാം, വൈസ് പ്രസിഡന്റ് മാരായി അഷ്‌റഫ് മൗലവി, നാസര്‍ അന്‍വ്വരി, യൂസുഫ് ഒളവട്ടൂര്‍, മുജീബ് ഫൈസി അങ്ങടിപ്പുറം, മുജീബ് പൂക്കോട്ടൂര്‍, ജോയന്റ് സെക്രട്ടറിമാരായി മുനീര്‍ ഫൈസി മാമ്പുഴ, മുഹമ്മദ് സലിം മണ്ണാര്‍ക്കാട്, ഇര്‍ഷാദ് വാഫി എറണാകുളം, സലിം അരീക്കോട്, സക്കീര്‍ കോഴിചെന ഓര്‍ഗനൈസര്‍മാരായി സ്വാലിഹ് ഫറോക്ക്, ലിയാക്കത്തലി നെല്ലികുത്ത്, സമീര്‍ കൊട്ടുക്കര എന്നിവരെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."