അതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്നത് വിവരക്കേടുകൊണ്ട്: മന്ത്രി എം.എം മണി
തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ എതിര്‍ക്കുന്ന സി.പി.ഐ നിലപാടിനെതിരേ രൂക്ഷ വിമര്‍ശനവുമായി വൈദ്യുതി മന്ത്രി എം.എം മണി. പദ്ധതിയെ എതിര്‍ക്കുന്നത് വിവരക്കേടുകൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. സി.പി.ഐ ഇനിയും സമ്മര്‍ദം തുടരുകയാണെങ്കില്‍ പദ്ധതി ഉപേക്ഷിച്ച് ജനങ്ങളോട് കാര്യങ്ങള്‍ വ്യക്തമാക്കും. എല്ലാവര്ക്കും വൈദ്യുതി വേണം. എന്നാല്‍, പദ്ധതി നടപ്പാക്കുമ്പോള്‍ പരിസ്ഥിതിയെന്നുപറഞ്ഞ് മുടക്കുന്നതാണ് രീതി. പരിസ്ഥിതി പ്രശ്നമുണ്ടെങ്കില്‍ അത് പരിഹരിച്ച് നടപ്പാക്കാനുള്ള നടപടി സ്വീകരിക്കും. കോടികള്‍ ചെലവഴിച്ച് വൈദ്യുതി വാങ്ങുന്നത് തടയാനാണ് വൈദ്യുതി നിലയം നിര്‍മിക്കുന്നത്. ഇത് തടയുന്നത് മറ്റ് ലക്ഷ്യങ്ങളോടെയാണ്. പദ്ധതി നടപ്പാക്കുന്നത് നാടിന് വേണ്ടിയാണ്. അല്ലാതെ തന്റെ വ്യക്തിപരമായ നേട്ടത്തിനല്ല. ജില്ലാ സെക്രട്ടറിമാരെക്കൊണ്ട് വേണ്ടാത്തത് പറയിപ്പിച്ച് സര്‍ക്കാരിനെ അപമാനിക്കുകയും പിന്നീട് അത് വിവാദമാകുമ്പോള്‍ പാര്‍ട്ടി നടപടിയല്ലെന്നുപറഞ്ഞ് കൈകഴുകുന്നതുമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ രീതിയെന്നും എം.എം മണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."